Challenger App

No.1 PSC Learning App

1M+ Downloads
1857 ലെ കലാപം അറിയപ്പെടുന്നത് :

Aശിപായി ലഹള

Bബക്സാർ യുദ്ധം

Cപ്ലാസി യുദ്ധം

Dസന്താൾ കലാപം

Answer:

A. ശിപായി ലഹള

Read Explanation:

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത് - 1857 ലെ വിപ്ലവം 
  • ബ്രിട്ടീഷ് സൈന്യത്തിൽപ്പെട്ട ഇന്ത്യക്കാർ അറിയപ്പെട്ടിരുന്നത് - ശിപായികൾ 
  • 1857 ലെ കലാപത്തെ ബ്രിട്ടീഷുകാർ വിളിച്ചത് - ശിപായി ലഹള 
  • മംഗൾ പാണ്ഡെയുടെ നേതൃത്വത്തിൽ ആദ്യ വെടിവെയ്പ്പ് നടന്ന സ്ഥലം - ബാരക്പൂർ  (പശ്ചിമബംഗാൾ )
  • ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് - 1857 മെയ് 10 മീററ്റിൽ 
  • സമരത്തിനിടയായ കാരണങ്ങൾ 

    • സൈനികർക്ക് പുതുതായി നൽകിയ എൻഫീൽഡ് തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പുപയോഗിച്ചത് 
    • തുഛമായ ശമ്പളം 
    • ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട അവഹേളനം 
    • 1857 ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യമുദ്ര - ചപ്പാത്തിയും ചുവന്ന താമരയും 
    • കലാപകാരികളുടെ പ്രധാന മുദ്രാവാക്യങ്ങൾ - സംഘടിക്കുക , ഉണരുക , വിദേശികളെ പുറത്താക്കുക 

    1857 ലെ വിപ്ലവത്തിലേക്ക് നയിച്ച ബ്രിട്ടീഷ് നിയമങ്ങൾ 

    • 1848 ലെ ദത്താവകാശ നിരോധന നിയമം 
    • 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം 
    • 1854 ലെ പോസ്റ്റോഫീസ് നിയമം 
    • 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം 
    • 1856 ലെ ജനറൽ സർവ്വീസ് എൻലിസ്റ്റ്മെന്റ് നിയമം 

Related Questions:

Who was the leader of Rewari during the Revolt of 1857?
Who was one of the British officers whose forces defeated Nana Sahib's rebel force during the First War of Independence in 1857?
The greatest revolt which shook the foundation of British rule in India and marked a turning point in the history of India began on:
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മുഗൾ ചക്രവർത്തി :
ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എന്ന്?