' പച്ചില ' എന്ന പദത്തിന്റെ സന്ധി ഏത്?
Aദ്വിത്വം
Bആഗമം
Cലോപം
Dആദേശം
Answer:
C. ലോപം
Read Explanation:
സന്ധി - വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം
ലോപസന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അതിലൊന്നില്ലാതാവുന്നതാണ് ലോപസന്ധി
ഉദാ : പച്ചില (പച്ച +ഇല ),പച്ചരി
കറുത്തമ്മ
ഒരടി
തെല്ലിട
കാണുന്നില്ല
ആഗമ സന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്ന സന്ധി
ഉദാ : തലയോട് ( തല + ഓട് )
തിരുവോണം (തിരു +ഓണം )
അവൻ (അ +അൻ )
മലമ്പനി (മല +പനി )
കൈയാമം ( കൈ +ആമം
ദ്വിത്വസന്ധി - രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത്
ഉദാ :എമ്മാതിരി , കാട്ടാന ,എണ്ണായിരം ,ചേറ്റിൽ ,എന്നോട്
ആദേശ സന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്ന് വരുന്ന സന്ധി
ഉദാ : വെണ്ണീർ ,വിണ്ടലം ,നിങ്ങൾ ,കേട്ടു ,കണ്ണീര്
