App Logo

No.1 PSC Learning App

1M+ Downloads
പ്രാഥമിക വർണങ്ങളായ പച്ചയെയും ചുവപ്പിനെയും കൂട്ടിച്ചേർന്ന് ഉണ്ടാകുന്ന ദ്വിതീയ വര്‍ണമേത് ?

Aമഞ്ഞ

Bമജന്ത

Cസയൻ

Dവെള്ള

Answer:

A. മഞ്ഞ

Read Explanation:

പ്രാഥമിക നിറങ്ങൾ (Primary Colours):

  • ചുവപ്പ്, നീല, പച്ച എന്നിവയ്ക്ക് വെള്ള പ്രകാശം (White light) ഉത്പാദിപ്പിക്കാൻ കഴിയും. അവയെ പ്രാഥമിക നിറങ്ങൾ എന്ന് വിളിക്കുന്നു.
  • രണ്ടോ അതിലധികമോ വ്യത്യസ്‌ത നിറങ്ങൾ കലർത്തിയാൽ, ലഭിക്കാത്ത സ്ഥിരമായ നിറങ്ങളാണ് പ്രാഥമിക നിറങ്ങൾ.

ദ്വിതീയ നിറം (Secondary Colours):

                പ്രാഥമിക നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി, രണ്ട് നിറങ്ങൾ കലർത്തിയാൽ ലഭിക്കുന്ന വർണങ്ങൾ ആണ് ദ്വിതീയ നിറങ്ങൾ.

  • ചുവപ്പ് + നീല = മജന്ത
  • നീല + പച്ച = സിയാൻ
  • ചുവപ്പ് + പച്ച = മഞ്ഞ

Related Questions:

മഴവില്ലിൽ എത്ര വർണങ്ങളുണ്ട് ?
മഴവില്ലിൽ തരംഗദൈർഘ്യം കുറഞ്ഞ നിറമേത് ?
ലെൻസുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ഏതുതരം ഗ്ലാസ് ആണ്?
പ്രകാശവുമായി ബന്ധപ്പെട്ട ആദ്യത്തെ സിദ്ധാന്തം ഏത് ?
സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം എത്ര ?