App Logo

No.1 PSC Learning App

1M+ Downloads
അകനാനൂറ് എന്ന സംഘകാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയമേത് ?

Aപ്രണയം

Bയുദ്ധം

Cനീതി

Dതത്വചിന്ത

Answer:

A. പ്രണയം

Read Explanation:

അകനാനൂറ് 

  • തമിഴിലെ സംഘകൃതികളിൽ ഒരു വിഭാഗമാണ് അകംകൃതികൾ 
  • സംഘം കൃതികളെ അകം ,പുറം എന്ന് രണ്ടായി തിരിക്കുന്നു 
  • അകം കൃതികൾ ആത്മപരങ്ങളും ,പുറം കൃതികൾ വസ്തുപരങ്ങളും ആണ് 
  • പ്രാചീന തമിഴ് പണ്ഡിതരുടെ അഭിപ്രായ പ്രകാരം അകം എന്നത് പ്രേമം വിഷയമാക്കിയുള്ള ഗാനകൃതികൾ ആണ് 
  • വീരത്വം ,ഔദാര്യം ,കീർത്തി മുതലായ വിഷയങ്ങളെ പുറം എന്നു പറയുന്നു 
  • അകനാനൂറ് - 13 മുതൽ 31 വരെ വരികളുള്ള 400 പാട്ടുകളുടെ സമാഹാരമാണിത് 
  • നെടുന്തൊകൈ എന്നും അകനാനൂറ് അറിയപ്പെടുന്നു 
  • പ്രണയം എന്ന വിഷയമാണ് അകനാനൂറിൽ പ്രതിപാദിച്ചിരിക്കുന്നത് 
  • അകനാനൂറിലെ ആദ്യത്തെ 120 പാട്ടുകളെ കളിറ്റിയാനൈ നിരൈ എന്നു പറയുന്നു 
  • 121 മുതൽ 300 വരെയുള്ള പാട്ടുകളെ മണിമിടൈ പവളം എന്നു പറയുന്നു 
  • 300 മുതൽ 400 വരെയുള്ള പാട്ടുകളെ നിത്തിലക്കോവൈ എന്നു പറയുന്നു 

 


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ കേരള സാഹിത്യ അക്കാദമി അവാർഡുമായി ബന്ധപ്പെട്ട  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. 1956 മുതലാണ് കേരള സാഹിത്യ അക്കാദമി അവാർഡ്  നൽകി തുടങ്ങിയത് .

2. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യത്തെ നോവൽ ആണ് 'ഉമ്മാച്ചു'.

3. 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ ആണ് പി എഫ് മാത്യൂസിന്റെ 'അടയാള പ്രേതങ്ങൾ'.

 "ഇവിടെയുണ്ടുഞാൻ 

എന്നറിയിക്കുവാൻ

മധുരമാമൊരു 

കൂവൽ മാത്രം മതി”-ആരുടെ വരികൾ ?

 

'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?
"ഓജോ ബോർഡ് എന്ന നോവൽ ആരുടെ രചനയാണ് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായതു തിരഞ്ഞെടുക്കുക .

1. ജോസഫ് ഒരു പുരോഹിതൻ - പോൾ സക്കറിയ  

2. വിഭജനങ്ങൾ - ബെന്യാമിൻ 

3.ദൈവത്തിന്റെ വികൃതികൾ  - എം. മുകുന്ദൻ  

4.   നിരീശ്വരൻ  -  വി. ജെ.  ജയിംസ്