Challenger App

No.1 PSC Learning App

1M+ Downloads
പുരാതന ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത എഴുത്ത് സമ്പ്രദായം ?

Aക്യൂണിഫോം

Bഹൈറോഗ്ലിഫിക്സ്

Cഡെമോട്ടിക് സ്ക്രിപ്റ്റ്

Dഖരോസ്തി

Answer:

B. ഹൈറോഗ്ലിഫിക്സ്

Read Explanation:

ഹൈറോഗ്ലിഫിക്സ്

  • പുരാതന ഈജിപ്തുകാർ ഉപയോഗിച്ചിരുന്ന എഴുത്ത് സമ്പ്രദായമാണ് ഹൈറോഗ്ലിഫിക്സ്.
  • 'പവിത്രം' അല്ലെങ്കിൽ 'ദൈവികം' എന്നർഥം വരുന്ന  "ഹൈറോസ് എന്ന വാക്കും  'കൊത്തുപണി' എന്നർഥം വരുന്ന  'ഗ്ലിഫിൻ' എന്ന വാക്കും ചേർന്നാണ് ഹൈറോഗ്ലിഫിക്സ് എന്ന പദമുണ്ടായത് 
  • 3200 BCE മുതലുള്ളതാണ് ഈ ലിപി സമ്പ്രദായം ഉടെലെടുത്തതെന്ന് കണക്കാക്കപ്പെടുന്നു 
  • പുരാതന ഈജിപ്തുകാർ മതഗ്രന്ഥങ്ങൾ, ഔദ്യോഗിക ലിഖിതങ്ങൾ, സ്മാരക കലകൾ എന്നിവയ്ക്കായി ഹൈറോഗ്ലിഫിക്സ് ഉപയോഗിച്ചു.
  • കെട്ടിടങ്ങൾ, ശവകുടീരങ്ങൾ, മറ്റ് സമുച്ചയങ്ങളിലെ സ്മാരക ലിഖിതങ്ങൾക്കായും  ഹൈറോഗ്ലിഫിക്സ് ഉപയോഗിക്കപ്പെട്ടു 

 


Related Questions:

Egypt is known as the :

പുരാതന ഈജിപ്തുകാരുടെ സംഭാവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. മനുഷ്യചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സമാധാന ഉടമ്പടി (ഹിറ്റൈറ്റുകളുമായുള്ളത്)
  2. പലക അടിസ്ഥാനമാക്കിയുള്ള വഞ്ചികൾ.
  3. ഫലപ്രദവുമായ വൈദ്യശാസ്ത്രരീതികൾ
  4. പിരമിഡുകളും ക്ഷേത്രങ്ങളും സ്തംഭങ്ങളും നിർമ്മിക്കാൻ സഹായിച്ച സാങ്കേതികവിദ്യകൾ

    താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ നാഗരികതയുടെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്ന ഘടകം/ഘടകങ്ങൾ ഏത്/ഏതെല്ലാം?

    1. ഫലപൂയിഷ്ഠമായ നൈൽ നദീതടം
    2. സമുദ്രങ്ങളാലും മരുഭൂമികളാലും ചുറ്റപ്പെട്ടതിനാലുള്ള പ്രകൃതിദത്തമായ സുരക്ഷ
    3. സമത്വ സങ്കൽപത്തിലധിഷ്ഠിതമായ സമൂഹം
    4. ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം
      The Egyptians preserved the bodies of the dead by ...............
      ഈജിപ്റ്റുകാരുടെ പ്രധാന ദൈവം ?