Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസലക്ഷ്യങ്ങളെക്കുറിച്ച്ടാഗോറിൻ്റെ കാഴ്ചപ്പാടെന്ത് ?

സന്മാർഗപഠനത്തെക്കുറിച്ച് ടാഗോർ വ്യത്യസ്തമായ കാഴ്ച്‌ചപ്പാടാണ് പുലർത്തിയിരുന്നത്. സന്മാർഗപഠനം കുട്ടിയുടെ മേലുള്ള അടിച്ചേൽപ്പിക്കലാവരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു. അത് ജീവവായുപോലെ അറിയാതെ അനുഭവിച്ച് ഉൾക്കൊള്ളേണ്ടതാണ് ആന്തരികമായ സ്വാതന്ത്ര്യം വ്യക്തിക്കു ലഭിക്കണമെന്നാണ് ടാഗോർ ആഗ്രഹിച്ചത്. എല്ലാ വിധ അടിമ-ത്തത്തിൽ നിന്നുള്ള മോചനമാണത്. പുസ്തക ജ്ഞാനത്തിൽ നിന്നുള്ള ധിഷണയുടെ മോചനം ഇതിൽ പ്രധാനമാണ്. നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസത്തിൻ്റെ ദോഷങ്ങൾ ടാഗോർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃത്രിമവും യാഥാർഥ്യത്തോടു നീതി പുലർത്താത്തതുമായ വിദ്യാഭ്യാസമല്ല വേണ്ടത് ഇത്തരം രീതി സ്വീകരിച്ചതിനാൽ സമൂഹത്തിനും അതിരുകൾ ഉണ്ടായിരിക്കുന്നു. പശ്ചാത്യാശയങ്ങളെ അഭ്യസ്തവിദ്യർക്കുമിടയിൽ അന്ധമായി അനുകരിക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു. യാഥാർഥ്യബോധമില്ലാത്ത വിദ്യാഭ്യാസസമ്പ്രദായം സാധാരണജനങ്ങളിൽ പലതരം ധൈഷണിക സത്യസന്ധതയില്ലായ്മയും (intellectual dishonesty) ധാർമിക കാപട്യങ്ങളും (moral hippocracy) സ്വന്തം രാജ്യത്തെയും സമൂഹത്തെയും സംബന്ധിച്ച് പരിതാപകരമായ രീതിയിലുള്ള അവജ്ഞയും ഉണ്ടാക്കും. ജീവിതവും വിദ്യാഭ്യാസവും തമ്മിൽ വർധിച്ച സമരസപ്പെടുത്തൽ ഉണ്ടാവണമെന്ന് ടാഗോർ നിർദേശിച്ചു വിദ്യാഭാസത്തിന് വ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ട്. ഇതിലേതെങ്കി-ലുമൊന്നിനെ നിഷേധിക്കാൻ പാടില്ലെന്ന് ടാഗോർ അഭിപ്രായപ്പെടുന്നു. രണ്ടു ലക്ഷ്യങ്ങൾക്കും മതിയായ പ്രാധാന്യം നൽകണം.

Aജീവിതവും വിദ്യാഭ്യാസവും തമ്മിൽ സമരസപ്പെടുന്നതാകരുത്.

Bധൈഷണിക സത്യസന്ധതയ്ക്ക് മാത്രം പ്രാധാന്യം നൽകണം.

Cവ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ട്

Dസ്വന്തം രാജ്യത്തെക്കുറിച്ച് ആരാധനവളർത്തുന്നതാകണം.

Answer:

C. വ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ട്

Read Explanation:

വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ച് ടാഗോറിൻ്റെ അഭിപ്രായം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: "വിദ്യാഭ്യാസത്തിന് വ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ട്. ഇതിലേതെങ്കിലുമൊന്നിനെ നിഷേധിക്കാൻ പാടില്ലെന്ന് ടാഗോർ അഭിപ്രായപ്പെടുന്നു. രണ്ടു ലക്ഷ്യങ്ങൾക്കും മതിയായ പ്രാധാന്യം നൽകണം."


Related Questions:

ചുവടെ വിഗ്രഹിച്ച് എഴുതിയവയിൽ ശരിയായത് ഏത് ?
കഥകളെ വ്യത്യസ്തമായ വായനാനുഭവമാക്കി മാറ്റുന്ന ഘടകം ഏത് ?
ഗാന്ധിജി തെക്കേ ആഫ്രിക്ക വിട്ടു പോരുവാൻ മടിച്ചതെന്തുകൊണ്ട് ?
ഇന്നുവരെയുള്ള പൂതപ്പാട്ട് വായനകളെ കുറിച്ച് എഴുത്തുകാരൻ ഉന്നയിക്കുന്ന പ്രധാന വിമർശനം ഏത് ?
“എൻ്റെ ഗുരുനാഥൻ' എന്ന കവിതയെ ഭാവാത്മകമാക്കുന്ന ഘടകങ്ങൾ ഏത് ?