Challenger App

No.1 PSC Learning App

1M+ Downloads
മൈക്കൽസൺ - മോർളി പരീക്ഷണത്തിലൂടെ തെളിയിച്ചതിൽ പ്രധാന കണ്ടെത്തൽ എന്തായിരുന്നു?

Aപ്രകാശം കേവലം തരംഗമല്ല

Bഈഥർ നിലനിൽക്കുന്നില്ല

Cവൈദ്യുതതരംഗങ്ങൾ ശബ്ദതരംഗങ്ങളാണ്

Dഭൂമിയുടെ ചലനം എന്തു തന്നെയായാലും, പ്രകാശ വേഗതയ്ക്ക് മാറ്റമില്ല

Answer:

D. ഭൂമിയുടെ ചലനം എന്തു തന്നെയായാലും, പ്രകാശ വേഗതയ്ക്ക് മാറ്റമില്ല

Read Explanation:

  • വൈദ്യുതകാന്തിക തരംഗങ്ങൾ, ശൂന്യതയിലൂടെ പ്രേഷണം ചെയ്യപ്പെടുന്നതും, സ്വയം നിലനിർത്തപ്പെടുന്നതുമായ വൈദ്യുത മണ്ഡലത്തിന്റേയും, കാന്തിക മണ്ഡലത്തിന്റേയും ഒരു സമന്വിത രൂപമാണ്.

  • ഇവയുടെ പ്രേഷണത്തിന് മാധ്യമത്തിന്റെ ആവശ്യമില്ലെന്ന് പിന്നീട് അംഗീകരിച്ചു.

  • അതായത്, ഭൂമിയുടെ ചലനം എന്തു തന്നെയായാലും, പ്രകാശ വേഗതയ്ക്ക് മാറ്റമില്ലെന്ന്, ഈ പരീക്ഷണത്തിലൂടെ തെളിയിച്ചു.

  • ഇതോടെ ക്ലാസിക്കൽ മെക്കാനിക്സിനാൽ പ്രകാശ ചലനം വിശദീകരിക്കാൻ കഴിയില്ലെന്നും, പുതിയൊരു വിശദീകരണം ആവശ്യമാണെന്നും മനസിലാക്കി.


Related Questions:

ഒരു പ്രവേഗ-സമയ ഗ്രാഫിൻ്റെ (velocity-time graph) ചരിവ് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു ബുള്ളറ്റ് ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, അത് അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് (spin) എന്തിനാണ്?
SHM-ൽ ഒരു വസ്തുവിന്റെ ത്വരണം എവിടെയാണ് പരമാവധി ആയിരിക്കുന്നത്?
ഒരു തരംഗത്തിന്റെ തരംഗദൈർഘ്യം (Wavelength) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഘർഷണം (friction) ഉള്ള ഒരു പ്രതലത്തിലൂടെ ഒരു വസ്തു നീങ്ങുമ്പോൾ, യാന്ത്രികോർജ്ജം എന്ത് സംഭവിക്കുന്നു?