App Logo

No.1 PSC Learning App

1M+ Downloads
മധ്യകാലഘട്ടത്തിൽ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്ന കടൽ പാതകളുടെ ശൃംഖല?

Aപട്ടുതുണിപ്പാത

Bട്രാൻസ്-സഹാറൻ വ്യാപാര പാത

Cആംബർ പാത

Dസുഗന്ധവ്യഞ്ജനപാത

Answer:

D. സുഗന്ധവ്യഞ്ജനപാത

Read Explanation:

മധ്യകാല ലോകത്തെ പ്രധാന വാണിജ്യ പാതകൾ

മധ്യകാല ലോകത്ത് പ്രധാന രണ്ടു വാണിജ്യപാതകളായിരുന്നു ഉണ്ടായിരുന്നത്:

പട്ടുതുണിപ്പാത(SILK ROUTE)

  • ചൈന മുതൽ യൂറോപ്പ് വരെ വ്യാപിച്ചിരുന്ന കരമാർഗമുള്ള വാണിജ്യപാത
  • കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്ന ഈ വാണിജ്യപാതയ്ക്ക് ഏകദേശം 6000 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്നു.
  • ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, പേർഷ്യ, യൂറോപ്പ്, ആഫ്രിക്കയുടെ
    വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വാണിജ്യ-സാംസ്കാരികവൈജ്ഞാനിക വളർച്ചയ്ക്ക്  പട്ടുതുണിപ്പാതയും പാതയിലെ വിശ്രമകേന്ദ്രങ്ങളായ സരായികളും പ്രധാന പങ്കുവഹിക്കുകയുണ്ടായി

സുഗന്ധവ്യഞ്ജനപാത (Spice Route)

  • കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്ന സമുദ്രപാതകളുടെ ഒരു ശൃംഖലയാണ് 
  • ജപ്പാൻ്റെ തീരം, ചൈന, ഇന്തോ-നേഷ്യ, ഇന്ത്യ, ശ്രീലങ്ക, മധ്യേഷ്യ എന്നീ പ്രദേശങ്ങളിലൂടെയാണ്  കടന്നുപോയിരുന്നത്. 
  • ഈ പാതയിലെ പ്രധാന കൈമാറ്റവസ്‌തു സുഗന്ധവ്യഞ്ജനങ്ങളായിരുന്നു.

Related Questions:

പൗരസ്ത്യ റോമാസാമ്രാജ്യം അറിയപ്പെട്ടിരുന്ന മറ്റൊരു പേരായിരുന്നു ______ ?
താഴെ പറയുന്നവയിൽ ഫ്യൂഡലിസത്തിൻ്റെ തകർച്ചയ്ക് വഴിതെളിച്ച കാരണം അല്ലാത്തത് ഏത്?
മധ്യകാലത്തിൽ അവസാനമായി ചൈന ഭരിച്ച രാജവംശം ഏതായിരുന്നു ?
ഖലീഫമാർക്ക് ശേഷം അറേബ്യ ഭരിച്ച ഉമവിയ്യ വംശത്തിൻറെ തലസ്ഥാനം എവിടെയായിരുന്നു ?
ഓട്ടോമൻ നിയമങ്ങൾ ക്രോഡീകരിച്ച ഭരണാധികാരി ആര് ?