Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ മന്ത്രിസഭ നിലംപതിക്കാനിടയായ കാരണം?

Aവിമോചന സമരം

Bകയ്യൂർ സമരം

Cമലബാര്‍ കലാപം

Dപുന്നപ്ര വയലാര്‍ സമരം

Answer:

A. വിമോചന സമരം

Read Explanation:

വിമോചനസമരം

  • കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം.
  • ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പരിഷ്‌കാരങ്ങളായ ഭൂപരിഷ്കരണ നിയമം, പുതിയ വിദ്യാഭ്യാസ നയം എന്നിവയെ പ്രതിപക്ഷ കക്ഷികളും, ജാതിമത സമുദായ സംഘടനകളും രൂക്ഷമായി എതിർത്തു. 
  • സംസ്ഥാനത്തെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും പ്രക്ഷോഭത്തിന് ആക്കം കൂട്ടി.
  • ഭാരത കേസരി മന്നത്ത് പത്മനാഭൻ ആയിരുന്നു വിമോചനസമരത്തിൻ്റെ നേതാവ്.
  • വിമോചനസമരത്തിന്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ അദ്ദേഹം ജീവശിഖാജാഥ നയിച്ചു.
  • ക്രമസമാധാനനില തകർന്നു എന്ന് ഗവർണർ ബി.രാമകൃഷ്‌ണ റാവു കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 31 ന് ഭരണഘടനയുടെ 356-ാം വകുപ്പു പ്രകാരം സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു.

Related Questions:

കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത് ഏതാണ് ?

കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്. 

ചേരുംപടി ചേർക്കുക

  കേരളത്തിലെ മന്ത്രിമാർ    വകുപ്പുകൾ 
റോഷി അഗസ്റ്റിൻ  A വൈദ്യുതി
 കെ. കൃഷ്ണൻകുട്ടി B ഉന്നത വിദ്യാഭ്യാസം
വി. അബ്ദുറഹിമാൻ  C ജലവിഭവം
 Dr. ആർ. ബിന്ദു  D  സ്പോർട്സ്

 

കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം ?
The Protection of Women from Domestic Violence Act (PWDVA) came into force on