Challenger App

No.1 PSC Learning App

1M+ Downloads
1947-നു മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?

Aഅശോക ചക്രം

Bചർക്ക

Cതീപ്പന്തം

Dഅശോക സ്തംഭം

Answer:

B. ചർക്ക

Read Explanation:

1931-ൽ കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പതാകയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവർണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചതു്‌. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളിൽനിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനമുണ്ടായി. ചർക്ക ഭാരതത്തിന്റെ സാമ്പത്തിക നവോത്ഥാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.


Related Questions:

ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
"പിംഗലി വെങ്കയ്യ" എന്ന പേര് താഴെ പറയുന്നവയിൽ ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ സംബന്ധിച്ച് ശരിയായത് കണ്ടെത്തുക

  1. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കി
  2. ആന ഇന്ത്യയുടെ ദേശീയ പൈതൃക ജീവി
  3. ഇന്ത്യയുടെ ദേശീയ ഗീതം - ജനഗണമന
    ദേശീയമുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ചത് :
    ഇന്ത്യയുടെ ദേശീയ മുദ്രയിൽ ഉൾപ്പെട്ടിട്ടുള്ള മൃഗങ്ങൾ ഏതെല്ലാം? -