App Logo

No.1 PSC Learning App

1M+ Downloads
ഒരു സമതാപീയ വികാസത്തിൽ പ്രവൃത്തി എപ്രകാരമായിരിക്കും?

Aപ്രവൃത്തി (W) = 0

Bപ്രവൃത്തി നെഗറ്റീവ് ആണ്

Cപ്രവൃത്തി പോസിറ്റീവ് ആണ്

Dഇവയൊന്നുമല്ല

Answer:

C. പ്രവൃത്തി പോസിറ്റീവ് ആണ്

Read Explanation:

ഐസോതെർമൽ പ്രക്രിയകൾ (Isothermal processes)

  • സിസ്റ്റത്തിന്റെ താപനില സ്ഥിരമായി നിലനിർത്തുന്ന ഒരു പ്രക്രിയയാണ് ഐസോതെർമൽ പ്രക്രിയ.

  • ഉദാ: ഒരു ഹീറ്റ് റിസർവോയറുമായി സമ്പർക്കത്തിലിരിക്കുന്ന ഒരു ലോഹ സിലിണ്ടറിനുള്ളിലെ വായുവിന്റെ വികാസം.

  • T = സ്ഥിരാംഗം

  • W = μRT In V₂ /V₁

  • ഐസോതെർമൽ വികാസത്തിൽ V₂>V₁ ആയതിനാൽ W > O ഐസോതെർമൽ കംപ്രഷനിൽ

    V₂<V₁ ആയാൽ W < O

    താപനിലയിൽ മാറ്റം വരാതെ വാതകത്തിന്റെ വ്യാപ്ത ത്തിനും മർദത്തിനും വ്യത്യാസം വരുന്ന പ്രക്രിയയാണ് ഐസോതെർമൽ പ്രക്രിയ അഥവാ സമതാപീയ പ്രക്രിയ.

  • ഒരു ആദർശവാതകത്തിലെ ഐസോതെർമൽ പ്രക്രിയയ്ക്ക് വേണ്ടിയുള്ള സമവാക്യം,

    PV = സ്ഥിരസംഖ്യ.

    അതായത് P₁V₁= P₂V₂

    വ്യാപ്തം V₁ൽ നിന്ന് V₂. വിലേക്ക് മാറുമ്പോൾ ചെയ്യപ്പെടുന്ന പ്രവൃത്തി (V₂ > V ₁)

    W = μRT In V₂/V₁

  • ഒരു സമതാപീയ വികാസത്തിൽ, ഒരു ആദർശ വാതക ത്തിന്റെ ആന്തരിക ഊർജത്തിന് വ്യത്യാസം ഉണ്ടാകുന്നില്ല.

    ie ΔU = 0

  • ഒരു സമതാപീയ വികാസത്തിൽ V₂ > V ₁ ഉം W>0 ഉം ആയിരിക്കും. അല്ലെങ്കിൽ പ്രവൃത്തി പോസിറ്റീവ് ആയിരിക്കും. അതായത് ഇവിടെ വാതകം താപത്തെ ആഗിരണം ചെയ്യുകയും അത് പ്രവൃത്തിയാക്കി മാറ്റുകയും ചെയ്യുന്നു.

  • ഒരു സമതാപീയ കംപ്രഷനിൽ V₂<V₁ ഉം W<0 ഉം ആയിരിക്കും. അല്ലെങ്കിൽ പ്രവൃത്തി നെഗറ്റീവ് ആയിരിക്കും. അതായത് വാതകത്തിന്മേൽ ചുറ്റുപാടിനാൽ പ്രവൃത്തി നടത്തുകയും താപം മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു.


Related Questions:

ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏതാണ് ?
മൺകൂജയിലെ വെള്ളം നന്നായി തണുക്കുന്നതിന് കാരണമായ പ്രതിഭാസം ?
ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്? "
സോഡിയം വേപ്പർ ലാമ്പ് എന്തു തരം ലാംപാണ്?
Clear nights are colder than cloudy nights because of .....ണ്