App Logo

No.1 PSC Learning App

1M+ Downloads
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ,

Aപ്രകാശരശ്മി വലയമായി വളയുന്നു

Bപ്രകാശരശ്മിയുടെ പ്രബലം കൂടുന്നു

Cപ്രകാശരശ്മിക്ക് ദിശാവ്യതിയാനം സംഭവിക്കുന്നു

Dപ്രകാശരശ്മിക്ക് ദിശാവ്യതിയാനം സംഭവിക്കുന്നില്ല

Answer:

D. പ്രകാശരശ്മിക്ക് ദിശാവ്യതിയാനം സംഭവിക്കുന്നില്ല

Read Explanation:

പ്രകാശരശ്മിയുടെ സഞ്ചാരപാത:

ഒരു മാധ്യമത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ

Screenshot 2024-11-14 at 12.11.44 PM.png
  • ഒരു മാധ്യമത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ, പ്രകാശപാതയുടെ ദിശയിൽ വ്യതിയാനം ഒന്നും സംഭവിക്കുന്നില്ല.

  • പ്രകാശപാത നേർരേഖയിലായിരിക്കും.

ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ:

Screenshot 2024-11-14 at 12.14.42 PM.png

  • ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശ രശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ, ദിശാവ്യതിയാനം സംഭവിക്കിന്നു.

  • ദിശാവ്യതിയാനം സംഭവിക്കിന്നത്, മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ചാണ്.

ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ:

Screenshot 2024-11-14 at 12.16.07 PM.png
  • ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ, പ്രകാശരശ്മിക്ക് ദിശാവ്യതിയാനം ഒന്നുംതന്നെ സംഭവിക്കുന്നില്ല.


Related Questions:

പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്കു പ്രകാശരശ്മി കടക്കുമ്പോൾ അപവർത്തനകോൺ 90° ആകുന്ന സന്ദർഭത്തിലെ പതനകോണാണ് ----.
അക്വേറിയത്തിന്റെ അടിത്തട്ട് മുകളിലായി കാണപ്പെടുന്നതെന്ത് കൊണ്ട് ?
വായുവിലൂടെയുള്ള പ്രകാശത്തിന്റെ വേഗത
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ, പതന രശ്മി, അപവർത്തന രശ്മി, പതനബിന്ദുവിലെ ലംബം എന്നിവ ---- ആയിരിക്കും.
അപവർത്തനരശ്മിക്കും, അതിന്റെ പതനബിന്ദുവിലെ ലംബത്തിനും ഇടയിലുള്ള കോൺ --- എന്നറിയപ്പെടുന്നു.