ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കിയപ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒന്നുമാത്രം പ്രകടമാകുന്ന ഗുണത്തെ എന്ത് പറയുന്നു?
Aഗുപ്തഗുണം
Bപ്രകടഗുണം
Cമ്യൂട്ടേഷൻ
Dഹൈബ്രിഡ് ഗുണം
Answer:
B. പ്രകടഗുണം
Read Explanation:
ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കുമ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങ ളിൽ വിപരീതഗുണങ്ങളിൽ ഒന്നുമാത്രം പ്രകടമാവുകയും മറ്റേത് മറഞ്ഞിരിക്കുകയും ചെയ്യും.
ഒന്നാം തലമുറയിൽ പ്രത്യക്ഷപ്പെട്ട ഗുണത്തെ പ്രകടഗുണം (Dominant trait) എന്നും മറഞ്ഞിരുന്നതിനെ ഗുപ്തഗുണം (Recessive trait) എന്നും പറയുന്നു.
ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ രണ്ടാം തലമുറയിൽ പ്രകടമാകുന്നുണ്ട്