App Logo

No.1 PSC Learning App

1M+ Downloads
ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ........................... എന്നു പറയുന്നു.

Aനൈസർഗികാഭിപ്രേരണ

Bആന്തരികാഭിപ്രേരണ

Cബാഹ്യാഭിപ്രേരണ

Dകൃത്രിമാഭിപ്രേരണ

Answer:

C. ബാഹ്യാഭിപ്രേരണ

Read Explanation:

  • അഭിപ്രേരണ രണ്ടു വിധത്തിൽ സംഭവിക്കുന്നു.
    1. ആന്തരികാഭിപ്രേരണ (Intrinsic motivation) 
    2. ബാഹ്യാഭിപ്രേരണ (Extrinsic motivation) 

ആന്തരികാഭിപ്രരണ

  • ബാഹ്യമായ പ്രേരണകൂടാതെ ഉള്ളിൽ നിന്നും സ്വയം ഉണ്ടാകുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • പ്രകൃതിദത്തമായ അഭിപ്രേരണ എന്ന പേരിലും ആന്തരികാഭിപ്രേരണ അറിയപ്പെടുന്നു.
  • ഒരു വ്യക്തിയിൽ സ്വാഭാവികമായുള്ള ആകാംക്ഷയേയും പ്രേരണയേയും ആശ്രയിച്ചിരിക്കുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം - നൈസർഗിക വാസന

ബാഹ്യാഭിപ്രേരണ

  • ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ബാഹ്യാഭിപ്രേരണ എന്നു പറയുന്നു.
  • ബാഹ്യ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന പ്രേരണയാണ് - ബാഹ്യാഭിപ്രേരണ

Related Questions:

"The capacity to acquire and apply knowledge". is called
ഒരു പ്രശ്നത്തെ വ്യത്യസ്ത വീക്ഷണത്തോടെ സമീപിക്കാനും ആവശ്യമെങ്കിൽ അതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനും ഉള്ള കഴിവിനെ സർഗ്ഗാത്മകതയുടെ ഏതു ഘട്ടത്തിൽ ഉൾപ്പെടുത്താം ?
രാജു നല്ല കഴിവുള്ള കുട്ടിയാണ്. വേണ്ടത്ര ശ്രമം നടത്താത്തതിനാൽ അവൻ പരീക്ഷയിൽ പരാജയപ്പെട്ടു. എന്നാൽ സാജു അങ്ങനെയല്ല. അവനു കഴിവ് താരതമ്യേന കുറവാണ്. അവനും പരീക്ഷയിൽ പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ രാജുവിനും സാജുവിനും തോന്നുന്ന വികാരം യഥാക്രമം ?
അനുഗ്രഹീത കുട്ടികൾക്കുള്ള അധിക പഠന സാഹചര്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ് ?
ഗ്വിൽൽഫോർഡിന്റെ ത്രിമാന ബുദ്ധി സിദ്ധാന്തത്തിലെ ഘടകം അല്ലാത്തത് ?