App Logo

No.1 PSC Learning App

1M+ Downloads
വാഗൺ ട്രാജഡി നടന്നത്?

A1921 നവംബർ 10

B1921 നവംബർ 12

C1922 നവംബർ 11

D1920 നവംബർ 12

Answer:

A. 1921 നവംബർ 10

Read Explanation:

വാഗൺ ട്രാജഡി

  • 1921-ലെ മലബാർ കലാപത്തെ തുടർന്ന് നവംബർ 10-ന് സംഭവിച്ച തീവണ്ടി ദുരന്തം.

  • ബ്രിട്ടിഷ് സർക്കാരിന്റെ ഭീകരവാഴ്ചയിൽ നടന്ന ഏറ്റവും ക്രൂരമായ സംഭവങ്ങളിൽ ഒന്നാണ് ‘വാഗൺ ട്രാജഡി’.

  • മലബാർ കലാപത്തെ തുടർന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണിൽ അടച്ചിട്ടാണ് ജയിലുകളിലേക്കു കൊണ്ടുപോയിരുന്നത്.

  • പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികൾ പുറംലോകം കാണുന്നത് തടയാൻ ഈ ആശയം നടപ്പാക്കിയത്.

  • തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആണ് ഇവരെ കൊണ്ടുപോയത്

  • കോയമ്പത്തൂരിനടുത്ത് പോത്തന്നൂർ എന്ന സ്ഥലത്ത് വച്ച് വാഗൺ തുറന്നുനോക്കിയപ്പോൾ 90 പേരിൽ ഏകദേശം 67 പേർ ശ്വാസംമുട്ടി മരിച്ചിരുന്നു.(SCERT ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ വാഗൺട്രാജഡിയിൽ മരിച്ചവരുടെ എണ്ണം 72 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് )

  • വാഗൺ ട്രാജഡി നടന്ന ഗുഡ്‌സ് വാഗണിന്റെ നമ്പർ - MSMLV 1711

  • വാഗൺ ട്രാജഡി അന്വേഷിച്ച കമ്മീഷൻ - എ.ആർ. നേപ്പ് കമ്മീഷൻ

  • വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത് തിരൂരിലാണ്.

  • വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് ഇത്.

  • "ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ" എന്ന് വാഗൺ ദുരന്തത്തെ വിശേഷിപ്പിച്ച ചരിത്രകാരൻ - സുമിത്ത് സർക്കാർ


Related Questions:

മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്?
പട്ടിണി ജാഥ നടന്നത്?
നിയമലംഘനപ്രസ്ഥാനം നിലവിൽ വന്നത്?
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെവെച്ചാണ്?
The first Kerala State Political conference was held at: