Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു കൊളോയിഡൽ ദ്രവത്തിലൂടെ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ്

Aഅപവർത്തനം

Bടിന്റൽ പ്രഭാവം

Cപ്രതിഫലനം

Dഅനുരണന ം

Answer:

B. ടിന്റൽ പ്രഭാവം

Read Explanation:

  • ഒരു കൊളോയിഡൽ ദ്രാവകത്തിലൂടെ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ, അതിലെ സൂക്ഷ്മകണികകൾ പ്രകാശത്തെ വിസരണം (scattering) ചെയ്യുന്നതുമൂലം പ്രകാശത്തിന്റെ സഞ്ചാരപാത വ്യക്തമായി ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ് ടിൻഡൽ പ്രഭാവം (Tyndall Effect).

  • ഉദാഹരണങ്ങൾ:

    • ഇരുളടഞ്ഞ മുറിയിലെ ചെറിയ ദ്വാരത്തിലൂടെ സൂര്യപ്രകാശം വരുമ്പോൾ പൊടിപടലങ്ങൾ കാരണം പ്രകാശപാത തെളിഞ്ഞുകാണുന്നത്.

    • മഞ്ഞുള്ളപ്പോൾ വണ്ടികളുടെ ഹെഡ്‌ലൈറ്റിൽ നിന്നുള്ള വെളിച്ചത്തിന്റെ പാത തെളിഞ്ഞുകാണുന്നത്.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണം ഏത് ?
അമോണിയം ക്ലോറൈഡും മണലും കലർന്ന ഘടകങ്ങളെ മിശ്രിതത്തിലെ വേർതിരിക്കുന്നതിനുള്ള മാർഗ്ഗമേത് ?
സ്വർണ്ണാഭരണം, പഞ്ചസാര, ഉപ്പ് വെള്ളം എന്നിവ യഥാക്രമം ഏതെല്ലാം വിഭാഗങ്ങളിൽ ക്രമപ്പെടുത്താം?
താഴെ തന്നിരിക്കുന്നവയിൽ പിച്ചളയുടെ ഘടകമായി വരുന്ന ലോഹം ഏത് ?
അക്വാറീജിയ ഏതിൻ്റെ ഒരു മിശ്രിതമാണ് ?