App Logo

No.1 PSC Learning App

1M+ Downloads
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വന്നാൽ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ വരുന്നു ഈ സമയത്ത് ചന്ദ്രനെ കാണാൻ സാധിക്കില്ല ഇതാണ് :

Aചന്ദ്രഗ്രഹണം

Bസൂര്യഗ്രഹണം

Cഅറോറ

Dഇതൊന്നുമല്ല

Answer:

A. ചന്ദ്രഗ്രഹണം

Read Explanation:

  • ചന്ദ്രഗ്രഹണം - സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി നേർരേഖയിൽ വരുമ്പോൾ ചന്ദ്രൻ ഭൂമിയുടെ നിഴൽപ്പാതയിൽ വരുന്ന പ്രതിഭാസം 

  • ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാനെടുക്കുന്ന സമയം - 27 ⅓ ദിവസം 

  • ഓരോ ദിവസവും ചന്ദ്രന്റെ സ്ഥാനം മാറി മാറി കാണുന്നതിനുള്ള കാരണം - ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത്കൊണ്ട് 

  • അമാവാസിയിൽ നിന്ന് പൌർണ്ണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണപ്പെടുന്നത് അറിയപ്പെടുന്നത് - വൃദ്ധി 

  • പൌർണ്ണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞുവരുന്നത് അറിയപ്പെടുന്നത് - ക്ഷയം 

 


Related Questions:

പ്രകാശത്തെ ഭാഗീകമായി കടത്തിവിടുന്ന വസ്തുക്കൾ ആണ് :
ചന്ദ്രഗ്രഹണത്തെ പറ്റിയുള്ള ശരിയായ പ്രസ്താവന ഏത് ?
ടെലസ്കോപ്പ്, ബൈനോക്കുലർ എന്നിവ ഉപയോഗിച്ച് സൂര്യൻറെ പ്രതിബിംബം ചുമരിലേക്ക് പ്രക്ഷേപണം ചെയ്തു സൂര്യഗ്രഹണം നിരീക്ഷിക്കുന്ന രീതി ?
സൂര്യ ഗ്രഹണം ദൃശ്യമാകുന്നത് _____ സമയത്ത് ആണ് .
സൂര്യ ഗ്രഹണം എത്ര തരത്തിൽ ഉണ്ട് ?