App Logo

No.1 PSC Learning App

1M+ Downloads
വേണുവിന് ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്നും സങ്കല്പ്പിക്കുന്നു. വേണുവിന്റെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?

Aഅനുപൂരണം

Bതാദാത്മീകരണം

Cസഹാനുഭൂതി പ്രേരണം

Dയുക്തീകരണം

Answer:

D. യുക്തീകരണം

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)

Related Questions:

വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും, പ്രത്യക്ഷണത്തിന് വിധേയമാകുന്നതുമായ ബ്രൂണറുടെ വികസന ഘട്ടം ?
സീബ്രാ വരകളിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക, ഉപയോഗ ശൂന്യമായ വസ്തുക്കൾ കുപ്പത്തൊട്ടികളിൽ നിക്ഷേപിക്കുക തുടങ്ങിയ നിയമങ്ങൾ അനുസരിക്കുന്ന കുട്ടി കോൾബർഗിൻ്റെ സാമൂഹ്യ വികാസ സിദ്ധാന്തപ്രകാരം ഏത് സ്റ്റേജിലാണ് ?
മാനസിക സംഘർഷങ്ങളിൽ നിന്നും മോഹ ഭംഗങ്ങളിൽ നിന്നും രക്ഷ നേടാൻ വേണ്ടി വ്യക്തി സ്വയം സ്വീകരിക്കുന്ന തന്ത്രങ്ങളെ വിളിക്കുന്ന പേരെന്ത് ?
ഭാഷക്കും ചിന്തക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വതന്ത്രവുമായാണ് എന്ന് അഭിപ്രായപ്പെട്ടത് ?
"ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നീട് മനസ് നഷ്ടപ്പെട്ടു, പിന്നെ ബോധനം നഷ്ടപ്പെട്ടു, ഇപ്പോൾ ഏതോ തരത്തിലുള്ള വ്യവഹാരങ്ങൾ ഉണ്ട്" എന്ന് പറഞ്ഞതാര് ?