App Logo

No.1 PSC Learning App

1M+ Downloads
ശ്രീബുദ്ധൻ അന്തരിച്ചത് എവിടെവെച്ചാണ് ?

Aബിഹാറിലെ പാവാപുരി

Bനേപ്പാളിലെ കപിലവസ്തു

Cഗുജറാത്തിലെ സോമനാഥ്

Dഉത്തർപ്രദേശിലെ കുശിനഗരം

Answer:

D. ഉത്തർപ്രദേശിലെ കുശിനഗരം

Read Explanation:

  • ശ്രീബുദ്ധനാണ് ബുദ്ധമതത്തിന്റെ സ്ഥാപകൻ.

  • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശാക്യ ഭരണാധികാരിയായ ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ശ്രീബുദ്ധൻ (ഗൗതമ ബുദ്ധൻ) ജനിച്ചത്.

  • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

  • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

  • തഥാഗതൻ എന്നും ശ്രീബുദ്ധൻ അറിയപ്പെട്ടിരുന്നു.

  • ഭാര്യ യശോധര, മകൻ രാഹുലൻ

  • ബുദ്ധന്റെ വളർത്തമ്മയുടെ പേര് മഹാപ്രജാപതി ഗൗതമി. ആദ്യത്തെ ശിഷ്യയും ഇവരാണ്.

  • ശ്രീബുദ്ധൻ അന്തരിച്ചത് ബി. സി. 483 ൽ ഉത്തർപ്രദേശിലെ കുശിനഗരത്തിൽ വെച്ചാണ്, മഹാപരിനിർവ്വാണം എന്ന് ഇത് അറിയപ്പെടുന്നു.


Related Questions:

'Tripitakas' are considered as the holy books of _____.
കേരളത്തിൽ ഏറ്റവും കൂടുതൽ ബുദ്ധ മത വിശ്വാസികൾ ഉള്ള ജില്ല ഏതാണ് ?
കശ്മീരിൽ വച്ചു നടന്ന ബുദ്ധമത സമ്മേളനം ഏതാണ് ?
Who is the founder of Buddhism?

ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ജാതിവ്യവസ്ഥയുടെ വളർച്ചയോടുകൂടി മതവും സംസ്കാരവും എല്ലാം ഉയർന്ന ജാതിക്കാരുടെ കുത്തകകളായി. 
  2. സമുദായത്തിലെ ഭൂരിപക്ഷത്തിനും തങ്ങളുടെ ആശകളും അഭിലാഷങ്ങളും സാക്ഷാത്കരിച്ചു കാണുവാൻ അസാധ്യമായ ഒരവസ്ഥ സംജാതമായി. 
  3. അവസര സമത്വത്തിന്റെ അഭാവത്തിൽ ഓരോ വ്യക്തിക്കും സമുദായത്തിൽ വളർന്നുവികസിക്കുവാനുള്ള സൗകര്യം നിഷേധിക്കപ്പെട്ടു. 
  4. താണജാതിക്കാർക്കുകൂടി സ്വീകാര്യമായ ഒരു മതത്തെ അടിസ്ഥാനമാക്കി സ്വാതന്ത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു പുതിയ സാമൂഹ്യവ്യവസ്ഥിതി വാർത്തെടുക്കുവാനുള്ള ബോധപൂർവമായ ശ്രമം