App Logo

No.1 PSC Learning App

1M+ Downloads
എവിടെയാണ് 1857 കലാപം ആരംഭിച്ചത്?

Aബോംബെ

Bഡെൽഹി

Cമീററ്റ്

Dബംഗാൾ

Answer:

C. മീററ്റ്

Read Explanation:

  • 1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം.
  • മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.
  • 1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം, 1858 ജൂൺ 20-ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു.

Note:

  • 1857–ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ആദ്യം വിശേഷിപ്പിച്ചത്  - വിനായക് ദാമോദർ സവർക്കർ.
  • 1857–ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് - ബെഞ്ചമിൻ ഡിസ്രേലി.
  • 1857–ൽ  ഒന്നാം സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ഗവർണർ ജനറൽ -  കാനിങ് പ്രഭു
  • 1857 വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത് - താമരയും ചപ്പാത്തിയും
  • ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി മംഗൽപാണ്ഡെയെ തൂക്കിലേറ്റിയത് - 1857 ഏപ്രിൽ 8

Related Questions:

ബിർജിസ് ഖാദർ ആരുടെ മകനാണ്?
1857 ലെ കലാപത്തിന് ബീഹാറിലെ അറയിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?
1859 ൽ 'റിലീഫ് ഓഫ് ലക്നൗ' എന്ന ചിത്രം വരച്ചത്‌ ആരാണ്?
ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത്?
കാനിങ്ങിന്റെ ദയാവായ്പ്പ് ഏത് പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ ആണ്?