App Logo

No.1 PSC Learning App

1M+ Downloads
പ്ലാസി യുദ്ധം നടന്ന വർഷം ഏത് ?

A1757

B1857

C1717

D1787

Answer:

A. 1757

Read Explanation:

പ്ലാസി യുദ്ധം

  • ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം - പ്ലാസി യുദ്ധം
  • പ്ലാസി യുദ്ധം നടന്ന വർഷം  - 1757
  • പ്ലാസിയുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവുമായി ഏറ്റുമുട്ടിയത് - സിറാജ്‌-ഉദ്‌-ദൗള
  • ബംഗാൾ നവബായിരുന്നു സിറാജ്‌-ഉദ്‌-ദൗള
  • ബ്രിട്ടീഷുകാരുമായി രഹസ്യധാരണ ഉണ്ടാക്കിയവരായിരുന്നു നവാബിന്റെ സൈന്യത്തെ നയിച്ചത്‌,അതിനാൽ ബ്രിട്ടീഷുകാർ ജയിക്കുകയും നവാബ് കൊല്ലപ്പെടുകയും ചെയ്തു.

  • പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - റോബർട്ട് ക്ലൈവ്.
  • പ്ലാസി യുദ്ധത്തിനുശേഷം ബംഗാളിൽ ബ്രിട്ടീഷുകാർ ഭരണമേല്‍പിച്ച രാജാവ് - മിർ ജാഫർ
  • പ്ലാസി യുദ്ധം നടക്കുമ്പോൾ മുഗൾ ചക്രവർത്തി - ആലംഗീർ രണ്ടാമൻ

Related Questions:

ഒന്നാം സ്വാതന്ത്രസമര സമയത്ത് ബഹാദൂർഷാ II കലാപം നയിച്ച സ്ഥലം ?
"വയറുനിറയെ ആഹാരം ഇല്ലാതെ, വെളിച്ചമോ ശുദ്ധവായുവും വെള്ളമോ ഇല്ലാത്ത ചെറ്റപ്പുരകളിൽ മൃഗതുല്യരായി നരകിക്കുന്ന ഇന്ത്യൻ വ്യവസായ തൊഴിലാളി വ്യാവസായിക മുതലാളിത്തത്തിന്റെ ലോകത്തിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെട്ടവരിൽ ഒരാളാണ്" എന്നുപറഞ്ഞ ജർമൻ സാമ്പത്തിക ചരിത്രകാരൻ ?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത് ?
ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ വിളവിന്റെ എത്ര ശതമാനം വരെ, കർഷകർ നികുതിയായി നൽകേണ്ടി വന്നു?

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആരംഭിച്ച വ്യവസായശാലകളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമായിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു?

  1. നീണ്ട ജോലി സമയം
  2. കുറഞ്ഞ കൂലി
  3. അനാരോഗ്യകരമായ താമസസൗകര്യങ്ങള്‍