Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ ഗോദാവരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?

Aമധ്യപ്രദേശിലെ മൈക്കലാനിരകൾ

Bമഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിൽ

Cകർണാടകത്തിലെ ബ്രഹ്മഗിരിനിരകൾ

Dഹിമാലയം

Answer:

B. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിൽ

Read Explanation:

ഗോദാവരി

  • ഉപദ്വീപീയ നദികളിൽ ഏറ്റവും വലുതും ഇന്ത്യയിലെ നീളമേറിയ നദികളിൽ രണ്ടാമത്തേതുമാണ് ഗോദാവരി.
  • 1465 കിലോമീറ്റർ നീളമുള്ള ഈ നദി 'ദക്ഷിണഗംഗ', വൃദ്ധഗംഗ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു.
  • മഹാരാഷ്ട്രയില്‍ നാസിക്‌ ജില്ലയിലെ ത്രയംബക്‌ ഗ്രാമത്തില്‍ ഉദ്ഭവിക്കുന്ന നദി 
  • ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
  • ദക്ഷിണേന്ത്യന്‍ നദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ള നദി 
  • ദക്ഷിണേന്ത്യയിലെ ഏറ്റവും ജലസമ്പന്നമായ നദി
  • ഡക്കാണിലെ നദികളില്‍ ഏറ്റവും നീളമുള്ള നദി
  • ആന്ധ്രപ്രദേശിന്റെ ജീവരേഖ
  • ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് - കൃഷ്ണ - ഗോദാവരി ഡെൽറ്റ
  • ഗോദാവരി ഡെൽറ്റയിൽ സ്ഥിതി ചെയ്യുന്ന കണ്ടൽക്കാട് - കൊറിംഗ കണ്ടൽക്കാട്
  • ഗോദാവരിയുടെ തീരത്തുള്ള പട്ടണങ്ങൾ - ത്രയംബകേശ്വർ, ഭദ്രാചലം

Related Questions:

കാഞ്ചൻ ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?
കിഴക്കൻ മലനിരകൾ എന്നറിയപ്പെടുന്ന നിരകളേത് ?

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏത്?

1.പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു.

2.ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം.എന്നിവ ഇതിൻറെ ഉപവിഭാഗങ്ങളാണ്.

3.പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരെ സമതലത്തിനെ അപേക്ഷിച്ച് വീതി കുറവാണ്.

താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?
ഹിരോഷിമ ദിനം ?