Question:

താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?

Aറാൻ ഓഫ് കച് മുതൽ കന്യാകുമാരി വരെ

Bതാരതമ്യേന വീതി കുറവ്

Cകായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു

Dഡെൽറ്റ രൂപീകരണം നടക്കുന്നു

Answer:

D. ഡെൽറ്റ രൂപീകരണം നടക്കുന്നു

Explanation:

  • ഇന്ത്യൻ തീരപ്രദേശത്തെ കിഴക്കൻ തീര സമതലമെന്നും (പൂർവതീരം) പടിഞ്ഞാറൻതീരസമതലമെന്നും (പശ്ചിമതീരം) രണ്ടായി തിരിച്ചിരിക്കുന്നു.

പടിഞ്ഞാറൻതീര സമതലം (പശ്ചിമതീരം)

  • അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലാണ് പശ്ചിമതീര സമതലം.
  • ഈ സമതലത്തിന് ശരാശരി 50 കിലോമീറ്റർ വീതിയുണ്ട്.
  • പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരെ സമതലത്തിനെ അപേക്ഷിച്ച് വീതി കുറവാണ്.
  • ഗുജറാത്തിലെ കച്ച് മുതൽ കന്യാകുമാരി വരെയാണ് പശ്ചിമതീര സമതലം.
  • തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യൻ ഭൂപ്രദേശം
  • കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
  • ഡെൽറ്റകൾ രൂപീകരിക്കുന്നുന്നില്ല.
  • പശ്ചിമതീര സമതലത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു - ഗുജറാത്ത് തീരം, കൊങ്കൺ തീരം, മലബാർ തീരം.

  • മഹാരാഷ്ട്ര, ഗോവ, കർണാടകയുടെ വടക്കൻ പ്രദേശം എന്നിവ ഉൾപ്പെടുന്ന തീരം - കൊങ്കൺ തീരം 
  • കർണാടകത്തിന്റെ തെക്കൻ തീരവും കേരള തീരപ്രദേശവും ഉൾപ്പെടുന്നത് - മലബാർ തീരം 
  • ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം - മലബാർ തീരം 

 


Related Questions:

ഇന്ത്യയിലെ ചില ഉപദ്വീപിയ നദികളും അവയുടെ പോഷകനദികളും ഉള്‍പ്പെട്ടതാണ് ചുവടെ കൊടുത്തിട്ടുള്ള ജോഡികള്‍. ഇവയില്‍ തെറ്റായ ജോഡി/കൾ ഏതാണ്?

  1. ഗോദാവരി - ഇന്ദ്രാവതി
  2. കൃഷ്ണ - തുംഗഭദ്ര
  3. കാവേരി - അമരാവതി
  4. നര്‍മദ - ഇബ്

പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദിയേത് ?

ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി ?

ഇന്ത്യയിൽ "ധാതുക്കളുടെ കലവറ" എന്ന് അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :

ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ചു രൂപം കൊണ്ട മടക്ക് പർവ്വതനിരകളേത് ?