Question:

കബനി നദിയുടെ ഉത്ഭവ സ്ഥാനം എവിടെ നിന്നാണ് ?

Aകാണത്തൂർ കുന്ന്

Bഅരിക്കൻ കുന്ന്

Cശിരുവാണിയ കുന്ന്

Dതൊണ്ടർ മുടി കുന്ന്

Answer:

D. തൊണ്ടർ മുടി കുന്ന്

Explanation:

കബനി

  • ഉത്ഭവിക്കുന്ന സ്ഥലം - തൊണ്ടർ മുടി കുന്ന് ( വയനാട്)

  • ആകെ നീളം - 240 കി. മീ

  • കേരളത്തിലെ നീളം - 56.6 കി. മീ

  • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി

  • പനമരം ,മാനന്തവാടി നദികൾ കൂടിച്ചേർന്നാണ് കബനി നദി രൂപപ്പെടുന്നത്

  • കബനി അറിയപ്പെടുന്ന മറ്റൊരു പേര് - കപില

  • കബനി നദിയുടെ പതനസ്ഥാനം - കാവേരി ,കർണ്ണാടക

  • കബനി നദി കാവേരിയുമായി ചേരുന്ന സ്ഥലം - തിരുമക്കുടൽ

  • ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി

  • കുറുവാദ്വീപ് സ്ഥിതി ചെയ്യുന്ന നദി

  • കേരളത്തിൽ നിന്ന് ഉത്ഭവിച്ച് കർണ്ണാടകത്തിലേക്ക് ഒഴുകുന്ന ഏക നദി

  • കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം - നാഗർഹോൾ ദേശീയോദ്യാനം ( കർണ്ണാടക )


Related Questions:

കോട്ടയം പട്ടണത്തിലൂടെ ഒഴുകുന്ന നദി ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?

1.കല്ലായിപ്പുഴ

2.ബേപ്പൂർപ്പുഴ

3.ചൂലികാനദി

4.തലപ്പാടിപ്പുഴ

കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏതാണ് ?

ഏത് നദിയിലാണ് കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത് ?

താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക