Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സംരക്ഷണത്തിനും വികസനത്തിനുമുള്ള ആദ്യ ലോക സമ്മേളനം നടന്നത് എവിടെ?

Aക്യോട്ടോ

Bസ്റ്റോക്ഹോം

Cകോപ്പൻഹേഗൻ

Dമോൺട്രിയിൽ

Answer:

B. സ്റ്റോക്ഹോം

Read Explanation:

പരിസ്ഥിതി സംരക്ഷണത്തിന് ലോകജനത ഒന്നിച്ചു നിന്നില്ലെങ്കില്‍ ഭൂമിയില്‍ നമുക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഭാവിയിലുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായി.1972 ജൂണ്‍ 5 മുതല്‍ 16 വരെ “മനുഷ്യനും പരിസ്ഥിതിയും” എന്ന വിഷയത്തില്‍ സ്റ്റോക്‌ഹോമില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി രാഷ്ട്രത്തലവന്‍മാര്‍ക്കായി നടത്തിയ സമ്മേളനത്തിലാണ് പരിസ്ഥീതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വര്‍ഷത്തില്‍ ഒരു ദിവസം പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്. അതേത്തുടര്‍ന്ന് 1973 ജൂണ്‍ 5-ന് ആദ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചു. 1972-ല്‍ സ്റ്റോക്ക് ഹോമില്‍ നടന്ന ആഗോള പരിസ്ഥിതി സമ്മേളനം 1992-ല്‍ ബ്രസീലിലെ റിയോ ഡിജനിറോയില്‍ നടന്ന സമ്മേളനം 2002-ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ നടന്ന സമ്മേളനം എന്നിവ എടുത്തു പറയേണ്ട സംഭവങ്ങളാണ്.


Related Questions:

യു.എൻ. അസംബ്ലി പ്രസിഡന്റായ ആദ്യ വനിത ?

Which among the following statements are true about Zero Debris Charter?

(a) Zero Debris Charter is an initiative taken by NASA to achieving debris-neutral space activities by 2030.

(b) Twelve nations signed the Zero Debris charter on 22nd May 2024

(c) India is the eight nation which signed this charter

(d) The vast majority of orbital debris comes from just three countries namely Russia, China and America

The UN Trade and Development (UNCTAD) and the Government of Barbados organised the first Global Supply Chain Forum in Barbados in which month in 2024?

G-20 രാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ശരിയുത്തരം കണ്ടെത്തുക :

  1. അന്തർദ്ദേശീയ സാമ്പത്തിക ധനകാര്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ധനമന്ത്രിമാർക്കും, സെൻട്രൽ ว ഗവർണ്ണർമാർക്കും ഒരു വേദി എന്ന നിലയിലാണ് G-20 ഗ്രൂപ്പ് ആദ്യമായി സ്ഥാപിതമായത്
  2. G-20 ഗ്രൂപ്പിന് സ്ഥിരമായ ഒരു സെക്രട്ടേറിയേറ്റ് ഇല്ല. കൂടാതെ, മുൻപും, നിലവിലുള്ളതും, ഭാവിയിലേയും പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന "ട്രോയിക്ക" എന്നറിയപ്പെടുന്ന മൂന്ന് അംഗരാജ്യങ്ങളുടെ പിന്തുണയിലാണ് പ്രവർത്തിക്കുന്നത് ഗ്രൂപ്പ്
  3. ആഫ്രിക്കൻ യൂണിയന് G-20-ൽ സ്ഥിരാംഗത്വം നൽകണമെന്ന് നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചു. എല്ലാം അംഗങ്ങളുടെയും ഏകകണ്ഠ‌മായ പിന്തുണ നിർദ്ദേശത്തിന് ലഭിച്ചതിനാൽ ആഫ്രിക്കൻ യൂണിയന് G-20-യിൽ സ്ഥിരാംഗത്വം നൽകുകയും ചെയ്‌തു
    ഐക്യരാഷ്ട്ര സഭ കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തിയ വർഷം ?