Question:

മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?

Aമഞ്ചേരി

Bചെർപ്പുളശ്ശേരി

Cകല്പാത്തി

Dപയ്യന്നൂർ

Answer:

B. ചെർപ്പുളശ്ശേരി

Explanation:

മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്

  • ജനനം - ചെർപ്പുളശ്ശേരി (പാലക്കാട്‌), 1897
  • വള്ളുവനാട്ടിലെ പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യസമര സേനാനി.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിലും, ഖിലഫാത്ത് പ്രസ്ഥാനത്തിലും പ്രവർത്തിച്ചു.
  • ദേശദ്രോഹം കുറ്റം ചുമത്തി ബ്രിട്ടീഷുകാർ നാടു നടത്തിയിരുന്നു. പിന്നീട് പ്രവർത്തനം പട്ടാമ്പിയിലായിരുന്നു.
  • പട്ടാമ്പിയിലെ "മനോരമ" എന്ന വീടിന് പേരിട്ടത് - മഹാകവി വള്ളത്തോൾ 
  • ഖിലാഫത്ത് സ്മരണകൾ എന്ന പേരിൽ ജൂലൈ 1965-ൽ പ്രസിദ്ധീകരിച്ചു.
  • കേരള സാഹിത്യ അക്കാദമി 1993-ൽ ഈ പുസ്തകം പുനപ്രസിദ്ധീകരിച്ചു.
  • മരണം - 1968, ജൂലൈ 26

Related Questions:

താഴെ പറയുന്നവയിൽ വിശാഖം തിരുനാളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

1) തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു 

2) കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് വിശാഖം തിരുനാളിൻ്റെ കാലത്താണ് 

3) മുല്ലപ്പെരിയാർ പാട്ടക്കരാറിനെ "എൻ്റെ ഹൃദയരക്തം കൊണ്ടാണ് ഇത് എഴുതുന്നത്" എന്ന് വിശേഷിപ്പിച്ചു 

4) തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചു 

Who was the founder of Ananda Maha Sabha?

ഒന്നാം പഴശ്ശി വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.1795 ഏപ്രിൽ ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ ബ്രിട്ടീഷ് പട്ടാളം പഴശ്ശിരാജാവിനെ അദ്ദേഹത്തിൻറെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു

2.1795 ജൂൺ 28ന് പഴശ്ശിരാജാവ് എല്ലാ നികുതിപിരിവും നിർത്തിവയ്പിച്ച് കൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു.

3.പഴശ്ശിരാജാവ് വയനാടൻ മലകളിലേക്ക് പിൻവാങ്ങി ഒളിപ്പോരിൽ ഏർപ്പെട്ടു,

4.1797 മാർച്ച് 18 ആം തീയതി ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ പെരിയ ചുരം കടന്നു പോവുകയായിരുന്ന 1100 ബ്രിട്ടീഷ് സൈനികരെ പഴശ്ശി പട അപ്രതീക്ഷിതമായി ചാടിവീണു ചിന്നഭിന്നമാക്കി.

5.ഒന്നാം പഴശ്ശി വിപ്ലവത്തെ അടിച്ചമർത്താൻ കഴിയാത്ത ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒടുവിൽ പഴശ്ശിരാജയുമായി സന്ധിയിലെത്തി.

' നമഃശിവായ ' എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ഏത് ?

ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?