Challenger App

No.1 PSC Learning App

1M+ Downloads

ബാരോമീറ്ററിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
  2. ബാരോമീറ്റർ കണ്ടുപിടിച്ചത് 'ടോറിസെല്ലി' എന്ന ശാസ്ത്രജ്ഞനാണ്.
  3. ടോറിസെല്ലി ഒരു ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്നു.
  4. ബാരോമീറ്ററിൽ മെർക്കുറിയുടെ നിരപ്പ് മാറുന്നത് ട്യൂബിന് മുകളിലുള്ള മർദ്ദം കൊണ്ടാണ്.

    Ai

    Bi, iv

    Ci, ii, iii

    Diii, iv

    Answer:

    C. i, ii, iii

    Read Explanation:

    • അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.

    • ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് 'ടോറിസെല്ലി’ എന്ന ശാസ്ത്രജ്ഞനാണ്.

    • ഇവാൻ ജലിസ്റ്റ ടോറിസെല്ലി 1608, ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു.

    • അദ്ദേഹം ഭൗതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു.

    • 1641ൽ ഗലീലിയോയോടൊപ്പം പ്രവർത്തിക്കുന്നതിനായി ഫ്ളോറൻസിലേക്കു പോയി

    • ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം അദ്ദേഹം ആവിഷ്കരിച്ചു.

    • അന്തരീക്ഷമർദത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് ട്യൂബിലെ മെർക്കുറിയുടെ നിരപ്പ്  മാറുന്നത് എന്നും കണ്ടെത്തി.

    • 1644-ൽ ബാരോമീറ്റർ നിർമിച്ചു


    Related Questions:

    വാതകമർദ്ദം അളക്കുന്നതിനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?

    1. യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദ്ദം.
    2. അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദ്ദം എന്നു പറയുന്നു.
    3. വാതകമർദ്ദം അളക്കാൻ സാധ്യമല്ല.
    4. പ്രയോഗിക്കുന്ന ബലത്തെ വാതകമർദ്ദം എന്ന് പറയാറില്ല.

      സിറിഞ്ച്, സ്ട്രോ, ഡ്രോപ്പർ എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

      1. സിറിഞ്ച് ഉപയോഗിക്കുമ്പോൾ, പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ ഉള്ളിലെ മർദ്ദം കുറയുന്നു.
      2. സ്ട്രോ ഉപയോഗിക്കുമ്പോൾ, ഉള്ളിലേക്ക് വലിക്കുമ്പോൾ സ്ട്രോയുടെ ഉള്ളിലെ മർദ്ദം കുറയുന്നു.
      3. ഡ്രോപ്പറിൽ റബ്ബർ ബൾബിൽ ഞെക്കുമ്പോൾ അതിനകത്തെ മർദ്ദം കൂടുന്നു.
      4. പുറത്തുള്ള കൂടിയ അന്തരീക്ഷമർദ്ദം കാരണം ദ്രാവകം ഉപകരണങ്ങളിലേക്ക് തള്ളിക്കയറുന്നു.

        വാക്യം ഹുക്കിനെ കണ്ണാടിയിൽ ഒട്ടിച്ചു വെക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

        1. വാക്വം ഹുക്കിന്റെ ഉൾവശത്ത് മർദ്ദം കുറയുന്നു.
        2. പുറത്തുള്ള കൂടിയ അന്തരീക്ഷമർദ്ദമാണ് ഹുക്കിനെ കണ്ണാടിയിൽ ഒട്ടിച്ചു നിർത്തുന്നത്.
        3. ഹുക്ക് വിട്ടുവരുന്നില്ല കാരണം അതിനകത്ത് മർദ്ദം കൂടുതലാണ്.
        4. പിന്നോട്ട് വലിച്ചാൽ ഹുക്ക് എളുപ്പത്തിൽ വിട്ടുവരും.
          സസ്യങ്ങളിലെ കോശഭിത്തി പ്രധാനമായും നിർമ്മിച്ചിരിക്കുന്നത് ഏത് പദാർത്ഥം കൊണ്ടാണ്?
          ആന്റൻവാൻ ലീവെൻ ഹോക്ക് കുളത്തിലെ ജലത്തിൽ എന്തു കണ്ടെത്തുകയുണ്ടായി?