Challenger App

No.1 PSC Learning App

1M+ Downloads

ആഗിരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ചില സന്ദർഭങ്ങളിൽ ഗാഢത്താക്രമത്തിനു വിപരീതമായും ആഗിരണം നടക്കാറുണ്ട്.
  2. ഗാഢത കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്കു ഊർജം ഉപയോഗിച്ച് വാഹക പ്രോട്ടീനുകളുടെ സഹായത്താൽ തൻമാത്രകൾ ആഗിരണം ചെയ്യപ്പെടുന്നുണ്ട്.
  3. ആക്ടീവ് ട്രാൻസ്പോർട്ട് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

    A1 മാത്രം

    Bഇവയെല്ലാം

    C2, 3 എന്നിവ

    D3 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ആക്ടീവ് ട്രാൻസ്പോർട്ട്

    • ചില സന്ദർഭങ്ങളിൽ ഗാഢതാക്രമത്തിനു വിപരീതമായും ആഗിരണം നടക്കാറുണ്ട്.
    • ഗാഢത കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്കു ഊർജം ഉപയോഗിച്ച് വാഹക പ്രോട്ടീനുകളുടെ സഹായത്താൽ തൻമാത്രകൾ ആഗിരണം ചെയ്യപ്പെടുന്നുണ്ട്.
    • ആക്ടീവ് ട്രാൻസ്പോർട്ട് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
    • ചെറുകുടലിൽ ഗ്ലൂക്കോസ്, ലവണങ്ങൾ എന്നിവയുടെ ഗാഢത കുറയുമ്പോൾ ആക്ടീവ് ട്രാൻസ്പോർട്ടിലൂടെയാണ് ആഗിരണം നടക്കുന്നത്.
    • തന്മൂലം കോശത്തിന്റെ ആവശ്യത്തിനനുസരിച്ച് അൽപ്പം പോലും നഷ്‌ടപ്പെടാതെ പരമാവധി ഗ്ലൂക്കോസും ലവണങ്ങളും രക്തത്തിലേക്കു കടക്കുന്നു.

    Related Questions:

    മനുഷ്യൻ്റെ വൻകുടലിൽ വസിക്കുന്ന ചില ബാക്റ്റീരിയകളെ ഉത്പാദിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?
    ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?
    ആഹാരത്തിന്റെ ദഹനം പൂർത്തിയാവുകയും ആഗിരണം ആരംഭിക്കുകയും ചെയ്യുന്ന ഭാഗം ?
    ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?
    വിറ്റാമിൻ K യുടെ ആഗിരണം നടക്കുന്ന ഭാഗം ഏതാണ് ?