Challenger App

No.1 PSC Learning App

1M+ Downloads

രാസാഗ്നികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങളാണ് ഇവ
  2. മാംസ്യത്തെ ഭാഗികമായി പെപ്റ്റോണുകളാക്കി മാറ്റുന്ന രാസാഗ്നിയാണ് റെനിൻ
  3. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ് പെപ്സിൻ

    A2, 3

    B2 മാത്രം

    Cഎല്ലാം

    D1 മാത്രം

    Answer:

    D. 1 മാത്രം

    Read Explanation:

    Enzymes (രാസാഗ്നികൾ )

    • ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങളാണ് എൻസൈമുകൾ (രാസാഗ്നികൾ)
    • ജൈവരാസപ്രവർത്തനത്തിൽ രാസാഗ്നി ഒരു ഉൽപ്രേരകമാണ് (catalyst).
    • രാസാഗ്നികളുടെ പ്രവർത്തനത്തിന് അനു കൂലമായ താപനില 37°C (Optimum Temperature)
    • മാംസ്യത്തെ ഭാഗികമായി പെപ്റ്റോണുകളാക്കി മാറ്റുന്ന എൻസൈം - പെപ്സിൻ
    • പെപ്‌സിൻ ദഹിപ്പിക്കാത്ത മാംസ്യം- കെരാറ്റിൻ
    • പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി - റെനിൻ (Renin)

    Related Questions:

    ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്തീർണ്ണം അനേകം മടങ്ങ് വർദ്ധിപ്പിക്കുന്ന അവയവം ഏതാണ് ?
    ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?
    കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്നത് എത് അവയവത്തിലാണ്?
    സങ്കീർണ്ണമായ ആഹാരപദാർത്ഥങ്ങളേ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘു ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ?
    മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഉമിനീർ ഗ്രന്ഥി ഏതാണ് ?