കേരളത്തിലെ താപ വൈദ്യുത നിലയങ്ങൾ 
- കേരളത്തിലെ ആദ്യ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയം - ബ്രഹ്മപുരം  
- ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് - ഇൻഫോ പാർക്ക് ,കാക്കനാട്  
- 1999 ൽ ആണ് ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തത്  
-  ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് KSEB യുടെ കീഴിലുള്ള താപവൈദ്യുത നിലയമാണ്  
- കേരളത്തിലെ രണ്ടാമത്തെ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയം - നല്ലളം (കോഴിക്കോട് ) 
- കേരളത്തിൽ ഏറ്റവും കൂടുതൽ താപവൈദ്യുതി ഉല്പാദിപ്പിക്കുന്ന പവർ പ്ലാന്റ് - നല്ലളം  
- നല്ലളം ഡീസൽ പവർ പ്ലാന്റ് KSEB യുടെ കീഴിലുള്ള താപവൈദ്യുത നിലയമാണ്  
കേരളത്തിലെ മറ്റ് താപവൈദ്യുത നിലയങ്ങളും ഉപയോഗിക്കുന്ന ഇന്ധനവും ജില്ലയും 
- കായംകുളം - നാഫ്ത -ആലപ്പുഴ  
- ചീമേനി - പ്രകൃതിവാതകം - കാസർഗോഡ്  
- വൈപ്പിൻ - പ്രകൃതിവാതകം - എറണാകുളം