App Logo

No.1 PSC Learning App

1M+ Downloads
'ഏഷ്യൻ ഗെയിംസ് 2023' ഇന്ത്യ സ്വർണ്ണം നേടാത്ത മത്സരയിനങ്ങൾ ഏവ?

Aഹോക്കി, ക്രിക്കറ്റ്, കബഡി

Bറോവിംഗ്, ചെസ്സ്, ഗോൾഫ്

Cആർച്ചറി, ബാഡ്‌മിൻ്റൺ, അത്ലറ്റിക്‌സ്

Dടെന്നീസ്, സ്കാഷ് , ഷൂട്ടിംഗ്

Answer:

B. റോവിംഗ്, ചെസ്സ്, ഗോൾഫ്

Read Explanation:

ഏഷ്യൻ ഗെയിംസ്

  • ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ് നാല് വർഷത്തിലൊരിക്കൽ നടക്കുന്നു 
  • ഏഷ്യൻ ഗെയിംസ് ആദ്യമായി 1951-ൽ  ന്യൂഡൽഹിയിലാണ് നടന്നത് 
  • ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് : ഗുരുദത്ത് സോന്ധി
  • ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം "Ever Onward" എന്നതാണ്, അത് ഏഷ്യൻ ഭൂഖണ്ഡത്തിലെ ഐക്യത്തിനെയും പുരോഗതിയെയും സൂചിപ്പിക്കുന്നു.

19-മത് ഏഷ്യൻ ഗെയിംസ്

  • വേദി - ഹാങ്ചൗ (ചൈന)
  • 2022ൽ നടക്കേണ്ട ഗെയിംസ്‌ കോവിഡ് മൂലം 2023-ലേക്ക് മാറ്റിയതിനാൽ 2023 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയായിരുന്നു ഇവന്റ് 
  • ആപ്തവാക്യം : "Heart to Heart, @Future" (ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലൂടെ ഭാവിയിലേക്ക്)
  • ഭാഗ്യചിഹ്നം : "Smart triplets" എന്നറിയപ്പെടുന്ന 3 റോബോട്ടുകൾ 
  • 19-ാമത് ഏഷ്യൻ ഗെയിംസിന്റെ ദീപശിഖയ്ക്ക്  "എറ്റേണൽ ഫ്ലേം" എന്നാണ് പേര് നൽകപ്പെട്ടത്.
  • ബ്രേക്ക് ഡാൻസ്,ഇ-സ്പോർട്സ് എന്നിവ പുതിയ മത്സരയിനങ്ങളായി ഉൾപ്പെടുത്തി. 

19-മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണ്ണം നേടിയ മത്സരയിനങ്ങൾ

  • ഷൂട്ടിംഗ് (7)
  • അത്ലറ്റിക്സ് (6) 
  •  അമ്പെയ്ത്ത് (5) 
  • സ്ക്വാഷ് (2) 
  • ക്രിക്കറ്റ് (2) 
  • കബഡി (2) 
  • ബാഡ്മിന്റൺ (1) 
  • ടെന്നീസ് (1) 
  • അശ്വാഭ്യാസം (1) 
  • ഫീൽഡ് ഹോക്കി (1)

Related Questions:

2020-ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?
ഫിഫ ലോകകപ്പിൻ്റെ ഭാരം എത്ര ?
2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?
ഫിഫ കൗൺസിലിന്റെ ആദ്യ വനിതാ സെകട്ടറി ജനറൽ?

2021ലെ ഫിഫ അവാർഡുമായി ബന്ധപ്പെട്ട അനുയോജ്യമായ ജോഡി കണ്ടെത്തുക.

A. മികച്ച പുരുഷ താരം 1. എഡ്വാർഡ് മെൻഡി
B. മികച്ച വനിതാ താരം 2. എറിക് ലമേല
C. മികച്ച ഗോൾകീപ്പർ 3. റോബർട്ട് ലെവൻഡോവ്സ്കി
D. പുഷ്കാസ് പുരസ്കാരം 4. അലക്സിയ പ്യൂട്ടെല്ലാസ്