App Logo

No.1 PSC Learning App

1M+ Downloads

വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകള്‍ ഏതെല്ലാം?

  1. വട്ടമേശ സമ്മേളനങ്ങള്‍ അമേരിക്കയിലാണ്‌ നടന്നത്‌
  2. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു
  3. 1931 ലാണ്‌ മുന്നാം വട്ടമേശ സമ്മേളനം നടന്നത്‌.
  4. സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു

    Ai മാത്രം തെറ്റ്

    Bi, iii തെറ്റ്

    Ciii മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. i, iii തെറ്റ്

    Read Explanation:

    വട്ടമേശ സമ്മേളനങ്ങൾ

    • ഇന്ത്യയിലെ ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി  INCയെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ.
    • നടന്ന കാലയളവ് : 1930 മുതൽ 1932 വരെ 
    • വട്ടമേശ സമ്മേളനങ്ങൾ മൂന്നും  നടന്നത് ലണ്ടനിലാണ് 

    ഒന്നാം വട്ടമേശ സമ്മേളനം

    • നടന്ന വർഷം - 1930
    • ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റംസേ മക്ഡൊണാൾഡ് ആയിരുന്നു ഈ ചടങ്ങിലെ അധ്യക്ഷൻ.
    • ബ്രിട്ടനിലുണ്ടായിരുന്ന മൂന്ന് രാഷ്ട്രീയ പാർട്ടികളിൽനിന്നും ആകെ 16 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
    • ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും 58 രാഷ്ട്രീയ നേതാക്കളും രാജഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നും 16 പേരും പ്രതിനിധികളായി പങ്കെടുത്തിരുന്നു.
    • എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളും ഇന്ത്യയിലെ സാമ്പത്തിക നേതാക്കളും ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തില്ല.
    • ഇന്ത്യയിലെ നേതാക്കളിൽ ധാരാളം പേർ ഈ സമയത്ത് സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു.

    രണ്ടാം വട്ടമേശ സമ്മേളനം

    • നടന്ന വർഷം - 1931
    • രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ഗാന്ധിജിയും പങ്കെടുത്തു
    • രണ്ടാം വട്ടമേശ സമ്മേളനത്തിൽ സ്ത്രീകളുടെ പ്രതിനിധിയായിരുന്നു സരോജിനി നായിഡു
    • പുത്രികാ രാജ്യപദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതും സാമുദായിക പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയും കാരണം ഈ സമ്മേളനം ഒരു പരാജയമായിരുന്നു.

    മൂന്നാം വട്ടമേശസമ്മേളനം

    • നടന്ന വർഷം - 1932
    • 46 പ്രതിനിധികൾ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നത്.
    • ഇന്ത്യയിൽനിന്നുള്ള പ്രധാന രാഷ്ട്രീയ നേതാക്കളാരും മൂന്നാം വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.
    • ബ്രിട്ടനിൽ നിന്നുള്ള ലേബർ പാർട്ടിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും സമ്മേളനത്തിൽ പങ്കെടുത്തില്ല.

    Related Questions:

    ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി?

    കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

    1. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു
    2. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി
    3. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
      ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി പാടിയത് ?
      ഏത് വർഷമാണ് ഇന്ദിര ഗാന്ധി കോൺഗ്രസ് പ്രസിഡന്റായത് ?
      കോൺഗ്രസിൻ്റെ പ്രഥമ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് ആര് ?