App Logo

No.1 PSC Learning App

1M+ Downloads
1792 ഓഗസ്റ്റിൽ പ്രഷ്യയുമായി ചേർന്ന് ഫ്രാൻസിനെ ആക്രമിച്ച ഓസ്ട്രിയൻ ഭരണാധികാരി?

Aലിയോപോൾഡ് രണ്ടാമൻ

Bജോർജ്ജ് മൂന്നാമൻ രാജാവ്

Cസർ പോൾ ഒന്നാമൻ

Dഫ്രാൻസിസ് രണ്ടാമൻ

Answer:

A. ലിയോപോൾഡ് രണ്ടാമൻ

Read Explanation:

  • 1792 ഓഗസ്റ്റിൽ ഓസ്ട്രിയയിലെ ലിയോപോൾഡ് രണ്ടാമൻ ചക്രവർത്തി പ്രഷ്യയുമായി ചേർന്ന് ഫ്രാൻസിനെ ആക്രമിച്ചു.
  • ഫ്രാൻസിൽ നിന്നുള്ള വിപ്ലവ ആശയങ്ങളുടെ വ്യാപനത്തെക്കുറിച്ചും വിപ്ലവകാരികൾ സ്ഥാനഭ്രഷ്ടനാക്കിയ ഫ്രഞ്ച് രാജാവായ ലൂയി പതിനാറാമൻ്റെ സുരക്ഷയെക്കുറിച്ചും യൂറോപ്യൻ രാജാക്കന്മാർക്കിടയിലുണ്ടായ ആശങ്കയാണ് ഈ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
  • ലിയോപോൾഡ് രണ്ടാമൻ, മേരി ആൻ്റോനെറ്റ് രാജ്ഞിയുടെ (ലൂയി പതിനാറാമൻ്റെ ഭാര്യ) സഹോദരൻ കൂടിയായിരുന്നു
  • അതിനാൽ തന്നെ ഫ്രാൻസിൽ രാജഭരണം പുനഃസ്ഥാപിക്കുന്നതിനും,സഹോദരിയെയും രാജാവിനെയും രക്ഷിക്കുന്നതിനുമായിട്ടാണ് ലിയോപോൾഡ് രണ്ടാമൻ ഫ്രാൻസിനെ ആക്രമിച്ചത്  
  • ഓസ്ട്രിയയും പ്രഷ്യയും ചേർന്ന് ഫ്രാൻസിൻ്റെ നേർക്ക് നടത്തിയ ഈ  സംയുക്ത അധിനിവേശം, 1792ലെ വാൽമി യുദ്ധം ഉൾപ്പെടെയുള്ള സൈനിക സംഘട്ടനങ്ങൾക്ക് കാരണമായി
  • എങ്കിലും ഫ്രഞ്ച് വിപ്ലവകാരികൾ ഈ ആക്രമണങ്ങളെ ഫലപ്രദമായി  ചെറുത്തതോടെ ഓസ്ട്രിയയും പ്രഷ്യയും യുദ്ധത്തിൽ നിന്ന് പിൻവാങ്ങി 

Related Questions:

വാട്ടർലൂ യുദ്ധത്തിനുശേഷം നെപ്പോളിയനെ നാടുകടത്തിയ അറ്റ്ലാൻറിക് സമുദ്രത്തിലെ ദ്വീപ് ?
"എനിക്ക് നല്ല അമ്മമാരെ തരു, ഞാൻ നിങ്ങൾക്കു നല്ല രാഷ്ട്രം തരാം" എന്നത് ആരുടെ പ്രശസ്‌ത വാചകമാണ്?

ഫ്രഞ്ച് വിപ്ലവത്തിന് മുൻപായി രാജ്യത്ത് അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഫ്രഞ്ച് ഗവൺമെന്റ് ഇവയിൽ ഏത് നടപടിയാണ് സ്വീകരിച്ചു?

  1. പുരോഹിതന്മാരുടെയും പ്രഭുക്കന്മാരുടെയും എസ്റ്റേറ്റുകളിൽ നിന്ന് നികുതി ചുമത്താൻ തീരുമാനിച്ചു
  2. വിദേശ ബാങ്കുകളിൽ നിന്ന് പണം കടം വാങ്ങുവാൻ തീരുമാനിച്ചു
  3. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിൽക്കുവാൻ തീരുമാനിച്ചു
    നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധമായ വാട്ടർലൂ യുദ്ധം നടന്ന വർഷം?
    ആധുനിക ഫ്രാൻസിൻ്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?