മരണ സമയത്ത് പരേതന്റെ കൈവശമുണ്ടായിരുന്ന വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
Aസെക്ഷൻ 315
Bസെക്ഷൻ 316
Cസെക്ഷൻ 317
Dസെക്ഷൻ 318
Answer:
A. സെക്ഷൻ 315
Read Explanation:
സെക്ഷൻ 315 - മരണ സമയത്ത് പരേതന്റെ കൈവശമുണ്ടായിരുന്ന വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗം
മരണസമയത്ത് പരേതന്റെ ഉടമസ്ഥതയിലുള്ള വസ്തു , മരണത്തിനുശേഷം നിയമാനുസൃതം ആ സ്വത്തിന്റെ അവകാശമുള്ള മറ്റൊരാളുടെ കൈവശമാകുന്നതിന് മുൻപ് , മറ്റൊരു വ്യക്തി അന്യായമായി കൈവശപ്പെടുത്തുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്ന കുറ്റകൃത്യം
ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ
കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലർക്കോ , ഭൃത്യനോ ആണെങ്കിൽ ഏഴുവർഷം വരെ ആകാവുന്ന തടവു ശിക്ഷ ലഭിക്കും