App Logo

No.1 PSC Learning App

1M+ Downloads
തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 137(1)

Bസെക്ഷൻ 138

Cസെക്ഷൻ 138(2)

Dസെക്ഷൻ 139

Answer:

A. സെക്ഷൻ 137(1)

Read Explanation:

സെക്ഷൻ 137(1) - തട്ടിക്കൊണ്ടു പോകൽ [kidnapping ]

  • തട്ടിക്കൊണ്ടു പോകൽ രണ്ടുതരം

ഇന്ത്യയിൽ നിന്നുള്ള തട്ടിക്കൊണ്ടു പോകൽ - [137 (1) (a)]

  • ഒരു വ്യക്തിയുടെയോ അയാളുടെ രക്ഷകർത്താക്കളുടെയോ അനുവാദം കൂടാതെ ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്ന പ്രവൃത്തി

നിയമപരമായ രക്ഷാകർത്തൃത്വത്തിൽ നിന്നുള്ള തട്ടിക്കൊണ്ട്പോകൽ - [Sec 137 (1) b]

  • ഏതൊരു കുട്ടിയേയോ, ചിത്തഭ്രമമുള്ള ഏതൊരു വ്യക്തിയേയോ, അവരുടെ നിയമാനുസൃതമായ രക്ഷകർത്താവിന്റെ പക്കൽ നിന്നും രക്ഷകർത്താവിന്റെ സമ്മതം കൂടാതെ കൂട്ടിക്കൊണ്ടു പോകുകയോ വശീകരിച്ചു കൊണ്ടു പോകുകയോ ചെയ്യുന്ന പ്രവൃത്തി


Related Questions:

(BNS) പ്രകാരം 'Trifiles' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
IPC നിലവിൽ വന്നത് എന്ന് ?
കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?

ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :

x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്കാലികമോ ആയ താമസ സ്ഥലം

y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.