App Logo

No.1 PSC Learning App

1M+ Downloads
കളവ് മുതലിനേയും ശിക്ഷയേയും കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 320

Bസെക്ഷൻ 319

Cസെക്ഷൻ 318

Dസെക്ഷൻ 317

Answer:

D. സെക്ഷൻ 317

Read Explanation:

സെക്ഷൻ 317 - കളവ് മുതൽ [ Stolen property ]

  • മോക്ഷണം , പിടിച്ചുപറി , കൊള്ള , വഞ്ചന എന്നിവയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട സ്വത്ത് , ക്രിമിനൽ ദുരുപയോഗം ചെയ്യപ്പെട്ടതോ , ക്രിമിനൽ വിശ്വാസലംഘനം നടന്നതോ ആയ സ്വത്ത് എന്നിവ മോഷ്ടിച്ച സ്വത്തായി കണക്കാക്കപ്പെടുന്നു.

  • ഇത്തരം സ്വത്ത് പിന്നീട് കൈവശം വയ്ക്കാൻ നിയമപരമായി അർഹതയുള്ള ഒരു വ്യക്തിയുടെ കൈവശം വന്നാൽ , അതു മോഷ്ടിച്ച് സ്വത്തായി നിലകൊള്ളുന്നു [Sec 317(1)]

  • കളവ് മുതൽ വഞ്ചനാപരമായി സ്വീകരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന ഏതൊരാളും - 3 വർഷം വരെ തടവോ പിഴയോ , രണ്ടും കൂടിയോ അനുഭവിക്കണം [Sec 317(2)]

  • കളവ് മുതൽ പതിവായി സ്വീകരിക്കുകയോ ഇടപാട് നടത്തുകയോ ചെയ്യുന്നയാൾക്ക് - ജീവപര്യന്തം തടവോ 10 വർഷം വരെ തടവ് ശിക്ഷയോ ലഭിക്കും , കൂടാതെ പിഴയും [Sec 317(4)]

  • മോഷ്ടിച്ച സ്വത്ത് മറച്ചുവെക്കുന്നതിനോ നശിപ്പിക്കുന്നതിനോ സഹായിക്കുന്ന ഏതൊരാളും - 3 വർഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കണം


Related Questions:

വിവാഹിതയായ ഒരു സ്ത്രീയെ ക്രിമിനൽ ഉദ്ദേശത്തോടെ വശീകരിക്കുകയോ, കൊണ്ടുപോവുകയോ, തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
BNS ലെ സെക്ഷൻ 11 ൽ ഏതിനെക്കുറിച്ചാണ് പറയുന്നത് ?
അശ്രദ്ധമൂലം മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടുപോകലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?