App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന സവിശേഷതകൾ ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ്

  • 130 നു മുകളിൽ IQ
  • സ്കൂളിൽ ചാടി കടക്കൽ / ഇരട്ട കയറ്റം
  • കളികളിൽ മത്സരബുദ്ധി ഇല്ലാത്ത താൽപര്യം ആയിരിക്കും ഉള്ളത്

Aസാംസ്കാരിക പ്രാതികൂല്യമുള്ളവർ

Bമാനസിക മാന്ദ്യം ഉള്ളവർ

Cപ്രതിഭാശാലികൾ

Dകുറ്റവാസന ഉള്ളവർ

Answer:

C. പ്രതിഭാശാലികൾ

Read Explanation:

പ്രതിഭാശാലികൾ (Gifted children)

  • 130 നു മുകളിൽ IQ

 

  • സ്കൂളിൽ രണ്ട് ശതമാനത്തിൽ കൂടുതൽ ഉണ്ടാകാറില്ല

 

  • ശരാശരിയെക്കാൾ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ

 

എങ്ങനെ കണ്ടെത്താം ?

  • ഭൂരിഭാഗം കുട്ടികളും അസാധാരണ കഴിവുകളും നേട്ടങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള കുടുംബങ്ങളിൽ പെട്ടവരാണ്
  • ആയതിനാൽ ഇവരെ കുടുംബത്തിൽ സാധാരണക്കാരായി കരുതി പോരുന്നു 
  • എന്നാൽ മറ്റു ജനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇവർ അസാമാന്യരാണ് 
  • താഴ്ന്ന നിലകളിൽ പ്രവർത്തിക്കുന്നവരുടെ മക്കൾ ഈ കൂട്ടത്തിൽ അധികം കാണപ്പെടാറില്ല 
  • ആൺ പെൺ വ്യത്യാസം അധികമില്ല

 

  • പ്രതിഭാശാലികളെ കണ്ടെത്താൻ മാനസിക ശേഷികൾ അളക്കാൻ സഹായകമായ നിരവധി ശോധകങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്

സവിശേഷതകൾ എന്തെല്ലാം ?

  • പാരമ്പര്യം ഉയർന്ന നിലവാരത്തിലുള്ളതായിരിക്കും
  • കായിക സവിശേഷതകൾ ഉയർന്ന നിലവാരത്തിലാണ്
  • ഉയർന്ന വിദ്യാഭ്യാസ നിലവാരം
  • കായിക പ്രവർത്തനങ്ങളെക്കാൾ ഗുണാത്മക ചിന്തനവും  പ്രയാസം കുറഞ്ഞ വിഷയങ്ങളെക്കാൾ കഠിന വിഷയങ്ങളും ഇഷ്ടപെടും
  • കളികളിൽ മത്സരബുദ്ധി ഇല്ലാത്ത താൽപര്യം ആയിരിക്കും ഉള്ളത്
  • മുതിർന്നവർക്കുള്ള ഗ്രന്ഥങ്ങൾ അവർ വായിക്കുന്നു
  • സവിശേഷ സ്വഭാവങ്ങൾ അളക്കുന്ന ശോധകങ്ങളിൽ പ്രകടനം ഉയർന്നതായിരിക്കും

എന്ത് പരിഗണന ?

ഇവരെ അവഗണിച്ചാൽ അപസമായോചന (Maladjustment) പ്രവണത വളരും 

  • വിശേഷാൽ വിദ്യാലയങ്ങൾ (Special School) / വ്യത്യസ്ത വിദ്യാലയങ്ങൾ
  • കഴിവിനൊത്ത് വർഗ്ഗീകരണം / വേറിട്ടുള്ള ക്ലാസുകൾ
  • ചാടി കടക്കൽ / ഇരട്ട കയറ്റം
  • ത്വരിത പഠനം / പെട്ടെന്നുള്ള മുന്നേറ്റം
  • പോഷക പരിപാടികൾ (Enrichment activities)

Related Questions:

ഋണത്വരണ പഠന വക്രത്തിന്റെ മറ്റൊരു പേരെന്ത് ?
ഡിസ്‌ലെക്സിയ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
ലക്ഷ്യം നിർണ്ണയിക്കുവാൻ ഉള്ള ശേഷി, ശാരീരികമായും മാനസികമായും വേണ്ട പരിപക്വത, പൂർവാർജിത നൈപുണികൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ശിശുവിൻറെ വികസനമാണ്.........?
താഴെപ്പറയുന്നവയിൽ സർഗ്ഗാത്മകത വളർത്താൻ അനുയോജ്യമല്ലാത്ത പ്രവർത്തി ഏത് ?
പ്രാഥമിക സംഘത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത :