Challenger App

No.1 PSC Learning App

1M+ Downloads
ജീർണ്ണിച്ച കോശങ്ങളെ ഒഴിവാക്കി പുതിയ കോശങ്ങൾ വളരാനും മുറിവുകൾ ഉണങ്ങാനും സഹായിക്കുന്നത് ഏത് കോശങ്ങളാണ്?

Aവിത്തുകോശങ്ങൾ

Bനാഡീകോശങ്ങൾ

Cപേശീകോശങ്ങൾ

Dരക്തകോശങ്ങൾ

Answer:

A. വിത്തുകോശങ്ങൾ

Read Explanation:

വിത്തുകോശങ്ങൾ (Stem Cells)

  • പേശീകോശങ്ങൾ, നാഡീകോശങ്ങൾ, രക്തകോശങ്ങൾ എന്നിങ്ങനെ വിവിധ തരം കോശങ്ങളായി വികസിക്കാൻ കഴിയുന്ന ശരീരത്തിലെ സവിശേഷകോശങ്ങളാണ് വിത്തുകോശങ്ങൾ (Stem Cells).

  • പുതിയ ഇനം കോശങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്നതിനാൽ അവയെ ശരീരത്തിന്റെ മാസ്റ്റർ കോശങ്ങൾ എന്ന് വിളിക്കുന്നു.

  • ജീർണ്ണിച്ച കോശങ്ങളെ ഒഴിവാക്കി പുതിയ കോശങ്ങൾ വളരാനും, മുറിവുകൾ ഉണങ്ങാനും വിത്ത് കോശങ്ങൾ സഹായിക്കുന്നു.

  • ആധുനിക വൈദ്യശാസ്ത്രത്തിൽ വിത്തു കോശങ്ങൾക്ക് സവിശേഷ പ്രാധാന്യമുണ്ട്.


Related Questions:

ആന്റൻവാൻ ലീവെൻ ഹോക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?
കോശങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്താണ്?
സമാനമായ കോശങ്ങളുടെ സമൂഹത്തെ എന്ത് വിളിക്കുന്നു?

സിറിഞ്ച്, സ്ട്രോ, ഡ്രോപ്പർ എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

  1. സിറിഞ്ച് ഉപയോഗിക്കുമ്പോൾ, പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ ഉള്ളിലെ മർദ്ദം കുറയുന്നു.
  2. സ്ട്രോ ഉപയോഗിക്കുമ്പോൾ, ഉള്ളിലേക്ക് വലിക്കുമ്പോൾ സ്ട്രോയുടെ ഉള്ളിലെ മർദ്ദം കുറയുന്നു.
  3. ഡ്രോപ്പറിൽ റബ്ബർ ബൾബിൽ ഞെക്കുമ്പോൾ അതിനകത്തെ മർദ്ദം കൂടുന്നു.
  4. പുറത്തുള്ള കൂടിയ അന്തരീക്ഷമർദ്ദം കാരണം ദ്രാവകം ഉപകരണങ്ങളിലേക്ക് തള്ളിക്കയറുന്നു.
    ആന്റൻവാൻ ലീവെൻ ഹോക്ക് കുളത്തിലെ ജലത്തിൽ എന്തു കണ്ടെത്തുകയുണ്ടായി?