മഴവില്ലിന്റെ പുറംവക്കിൽ കാണപ്പെടുന്ന വർണ്ണം ഏതാണ്?
Aവയലറ്റ്
Bനീല
Cപച്ച
Dചുവപ്പ്
Answer:
D. ചുവപ്പ്
Read Explanation:
മഴവില്ലിലെ വർണ്ണങ്ങളുടെ ക്രമം, പ്രിസത്തിലെ വർണ്ണരാജിയുടെ ക്രമം പോലെതന്നെ VIBGYOR ആണ്. മഴവില്ല് രൂപപ്പെടുമ്പോൾ, താഴെ നൽകിയിരിക്കുന്ന കാരണങ്ങളാൽ ചുവപ്പ് വർണ്ണം ഏറ്റവും പുറംവക്കിൽ കാണപ്പെടുന്നു.
മഴവില്ലിൽ, വ്യതിയാനം ഏറ്റവും കുറഞ്ഞ ചുവപ്പ് കിരണങ്ങളാണ് കണ്ണിന് കൂടുതൽ കോണളവിൽ എത്തുന്നത്. അതിനാൽ, ചുവപ്പ് വർണ്ണം മഴവില്ലിന്റെ ഏറ്റവും പുറം വളയമായും (Outer Arc) വയലറ്റ് ഏറ്റവും ഉൾവളയമായും (Inner Arc) കാണപ്പെടുന്നു.
