Challenger App

No.1 PSC Learning App

1M+ Downloads
മലബാർ കലാപം ഉണ്ടാകുവാനുള്ള കാരണം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ ഏത് ?

Aലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷൻ

Bവില്ല്യം ലോഗൻ കമ്മീഷൻ

Cഹണ്ടർ കമ്മീഷൻ

Dകോത്താരി കമ്മീഷൻ

Answer:

B. വില്ല്യം ലോഗൻ കമ്മീഷൻ

Read Explanation:

മലബാർ കലാപം:

  • 1836 മുതൽ ചെറുതും വലുതുമായ ഒട്ടനവധി മാപ്പിള കലാപങ്ങൾ, മലബാറിൽ പൊട്ടിപുറപ്പെട്ടിരുന്നു.
  • മാപ്പിള ലഹളയുടെ തുടർച്ചയായി, 1921 ൽ നടന്ന കലാപമാണ്, മലബാർ കലാപം.
  • മലബാർ കലാപം ആരംഭിച്ചത് - 1921 ഓഗസ്റ്റ് 20 ന് 
  • മലബാറിലെ കർഷകരായ മാപ്പിളമാരാണ്, പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
  • തിരൂരങ്ങാടിയിലാണ് മലബാർ ലഹളയുടെ കേന്ദ്രം.
  • മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ : വില്യം ലോഗൻ കമ്മീഷൻ
  • മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാന കാരണം, ജന്മിത്വവുമായി ബന്ധപ്പെട്ട കർഷക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രഗൽഭനായ മലബാർ കളക്ടർ ആണ് വില്യം ലോഗൻ. 
  • വില്യം ലോഗൻ എഴുതിയ ഗ്രന്ഥമാണ് മലബാർ മാന്വൽ 

Related Questions:

സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം താഴെപറയുന്നവയിൽ ഏതാണ് ?
Who is popularly known as 'Kerala Simham'?
What was the primary goal of the "Nivarthana Agitation" ?
കയ്യൂർ സമരം നടന്ന വർഷം :
പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം