Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മൗലിക കടമകൾ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ് ?

Aസ്വരൺ സിംഗ് കമ്മിറ്റി

Bകോത്താരി കമ്മിറ്റി

Cബൽവന്ത് റായ് മേത്ത കമ്മിറ്റി

Dഅശോക് മേത്ത കമ്മിറ്റി

Answer:

A. സ്വരൺ സിംഗ് കമ്മിറ്റി

Read Explanation:

സ്വരൺ സിംഗ് കമ്മിറ്റി

  • സ്വരൺ സിംഗ് കമ്മിറ്റി (Swaran Singh Committee) എന്നത് മൗലിക കടമകൾ (Fundamental Duties) ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനായി ശുപാർശ ചെയ്ത കമ്മിറ്റിയാണ്

  • രൂപീകരിച്ച വർഷം - 1976

  • രൂപീകരിച്ചത് - ഇന്ത്യൻ നാഷണൽ കോൺഗ്രസ്

  • അധ്യക്ഷൻ - സർദാർ സ്വീരൺ സിംഗ്

  • ലക്ഷ്യം - ഭരണഘടനയിൽ ആവശ്യമായ ഭേദഗതികളെയും മാറ്റങ്ങളെയും കുറിച്ച് പഠിച്ച് ശുപാർശകൾ നൽകുക. പ്രത്യേകിച്ച്, അടിയന്തരാവസ്ഥയുടെ (1975-77) പശ്ചാത്തലത്തിൽ പൗരന്മാരുടെ കടമകളെക്കുറിച്ച് പഠിക്കാൻ ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സ്വരൺ സിംഗ് കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ താഴെക്കൊടുക്കുന്നു

  • മൗലിക കടമകൾ - പൗരന്മാർക്ക് ചില മൗലിക കടമകൾ (Fundamental Duties) ഭരണഘടനയിൽ ഉൾപ്പെടുത്തണം.

  • നികുതി - നികുതി അടയ്ക്കുന്നതിനുള്ള കടമയും (Duty to pay taxes) ശിക്ഷാ വ്യവസ്ഥകളും ഉൾപ്പെടുത്തണം (എന്നാൽ ഈ ശുപാർശകൾ സർക്കാർ തള്ളി).

  • ശിക്ഷാ വ്യവസ്ഥ - കടമകൾ ലംഘിക്കുന്നവർക്ക് പാർലമെന്റിന് നിയമം വഴി പിഴ ചുമത്താൻ അധികാരം നൽകണം (ഈ ശുപാർശ തള്ളിക്കളഞ്ഞു).


Related Questions:

ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികകർത്തവ്യങ്ങൾ കുറിച്ച് പ്രതിപാദിക്കുന്നത്?

മൗലിക ചുമതലകളുമായി ബന്ധപ്പെട്ട് താഴെ നല്കിയിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായവ ഏത് ?

  1. 1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ മൗലികചുമതലകളെക്കുറിച്ച് പരാമർശമില്ലായിരുന്നു.
  2. സർക്കാരിയ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് മൗലിക ചുമതലകൾ കൂട്ടിച്ചേർക്കപ്പെട്ടത്.
  3. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പൗരന്മാർ അനുവർത്തിക്കേണ്ട 10 ചുമതലകൾ കൂട്ടിച്ചേർത്തു.
    ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏതു ഭാഗത്തിൽപ്പെടുന്നു?
    Which of the following falls under Article 51A of the Indian Constitution?
    ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?