App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ഏത് ?

Aബോംബെ സമ്മേളനം

Bലാഹോർ സമ്മേളനം

Cഡൽഹി സമ്മേളനം

Dകൊൽക്കത്ത സമ്മേളനം

Answer:

B. ലാഹോർ സമ്മേളനം

Read Explanation:

ലാഹോർ സമ്മേളനം (1929)

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു 1929 ൽ ലാഹോറിൽ വച്ച് നടന്ന INC സമ്മേളനം 
  • ജവഹർലാൽ നെഹ്റുവായിരുന്നു അധ്യക്ഷൻ
  • ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാനും  തീരുമാനിച്ചു.
  • ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവിൽ നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതു കൊണ്ട് ഉദ്ദേശിച്ചത്.
  • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാനും സമ്മേളനത്തിൽ തീരുമാനമായി
  • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

Related Questions:

ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നി വിപ്ലവകാരികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് എന്ന് ?
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്ന വർഷം ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ അവസാനമായി നടത്തിയ സമരമേത് ?
ഗാന്ധിജി ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് ഏത് സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ്?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു ?