Challenger App

No.1 PSC Learning App

1M+ Downloads
വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഥകളിയിൽ ഉപയോഗിക്കുന്ന വേഷം ഏതാണ് ?

Aചുവന്ന താടി

Bവെള്ള താടി

Cകറുത്ത താടി

Dപച്ച താടി

Answer:

C. കറുത്ത താടി

Read Explanation:

കഥകളി

  • ഒരേസമയത്ത് 'കലകളുടെ രാജാവും', 'രാജാക്കന്മാരുടെ കലയും' എന്നറിയപ്പെടുന്ന കലാരൂപം
  • കഥകളിയുടെ ഉപജ്ഞാതാവ്  - കൊട്ടാരക്കരത്തമ്പുരാൻ
  • കഥകളിയുടെ ആദിരൂപം - രാമനാട്ടം
  • രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ

  • കഥകളി ആരംഭിക്കുന്ന ചടങ്ങ്  - അരങ്ങുകേളി 
  • കൈമുദ്രകളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം - ഹസ്തലക്ഷണദീപിക
  • കഥകളിയിലെ മുദ്രകളുടെ എണ്ണം - 24
  • കേരള കലാമണ്ഡലം കഥകളിയുടെ പരിപോഷണവുമായിട്ടാണ്‌ മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത്‌
  • കഥകളിയുടെ സാഹിത്യരൂപം  - ആട്ടക്കഥ
  • കഥകളി നടക്കുന്ന അരങ്ങിൽ കൊളുത്തിവയ്ക്കുന്ന വിളക്ക് - ആട്ടവിളക്ക്

  • കഥകളിയിലെ പ്രധാനപ്പെട്ട അഞ്ച് വേഷങ്ങൾ - പച്ച, കത്തി, കരി, താടി, മിനുക്ക്
  • കഥകളിയിൽ സൽഗുണമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേര് - പച്ച
  • രാക്ഷസന്മാർക്കും അസുരന്മാർക്കും നൽകുന്ന വേഷം - ചുവന്ന താടി
  • വെള്ളത്താടി'യുടെ മറ്റൊരു പേര് - വട്ടമുടി 
  • ഹനുമാന് ഉപയോഗിക്കുന്ന വേഷം - വെള്ളത്താടി 
  • ക്രൂരന്മാരായ രാക്ഷസന്മാർക്കും അസുരന്മാർക്കും ഏതുതരം വേഷമാണ് കഥകളിയിലുള്ളത് - ചുവന്ന താടി
  • വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം -  കറുത്ത താടി

  • തമോഗുണം നിറഞ്ഞ കഥാപാത്രങ്ങൾക്ക് നൽകുന്ന വേഷം -  'കരിവേഷം'
  • നന്മയും തിന്മയും ഇടകലർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം - കത്തി 
  •  'രാജോഗുണ' പ്രധാനമായ കഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്ന 'കത്തി'വേഷങ്ങൾ 2 തരമാണ് ഉള്ളത്:  നെടുങ്കത്തി, കുറുങ്കത്തി

  • സ്ത്രീകളെയും മഹർഷിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം - മിനുക്ക്

 


Related Questions:

യുനെസ്കോയുടെ ലോക പൈത്രിക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ കലാരൂപം ഏതാണ്?
What was the role of Lakshminarayan Shastry in the development of Kuchipudi?
Which of the following statements about Rajasthan’s folk dances is correct?
1608 ൽ എഴുതപ്പെട്ട ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൽ ആയ "സോംനിയം" മോഹിനിയാട്ട രൂപത്തിലേക്ക് ചിട്ടപ്പെടുത്തിയപ്പോൾ നൽകിയ പേര് എന്ത് ?
കഥകളിയിലെ പരമ്പരാഗതമായ 5 വേഷങ്ങൾക്ക് പുറമെ ദേവകളായ ചില കഥാപാത്രങ്ങൾക്ക് നൽകുന്ന ആറാമത്തെ വേഷം ഏതാണ് ?