App Logo

No.1 PSC Learning App

1M+ Downloads

ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഏതു രാജ്യത്ത് നിന്നുള്ള ടീമാണ് എപ്പോഴും ആദ്യം മാർച്ച് ചെയ്യുന്നത് ?

Aഗ്രീസ്

Bഫ്രാൻസ്

Cസ്വിറ്റ്സർലണ്ട്

Dആതിഥേയ രാജ്യം

Answer:

A. ഗ്രീസ്

Read Explanation:

  • അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിന കായികമൽസരമേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്.
  • ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്.
  • രണ്ടും നാല് വർഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്.
  • 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്.
  • അതിനുശേഷം ഓരോന്നും രണ്ടു വർഷം ഇടവിട്ട് നടത്താനാരംഭിച്ചു.
  • രണ്ട് തലമുറയിലുള്ള ഒളിമ്പിക്സുകൾ ഉണ്ടായിട്ടുണ്ട്. പുരാതന ഒളിമ്പിക്സ് ആണ് ആദ്യത്തേത്.
  • ഗ്രീസിലെ ഒളിമ്പിയയിലാണ് ഇത് നടത്തപ്പെട്ടിരുന്നത്.
  • രണ്ടാം തലമുറ ഒളിമ്പിക്സ് ആധുനിക ഒളിമ്പിക്സ് എന്നാണ് അറിയപ്പെടുന്നത്.
  • 1896-ൽ ഗ്രീസിലെ ഏഥൻസിലാണ് ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത്.
  • ഇന്ത്യ ഒളിമ്പിക്സിൽ വളർന്ന് വരുകയാണ്. 

Related Questions:

2020-ലെ യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ഫുട്ബാൾ ക്ലബ് ?

ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഹാട്രിക് വിക്കറ്റ് നേടിയ ആദ്യ താരം ?

പുരുഷ ഏഷ്യാ കപ്പ് ഫുട്ബോളിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ആര് ?

ലൂയിസ് ഹാമിൾട്ടൺ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?

വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?