App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?

Aനിവർത്തന പ്രക്ഷോഭം

Bമലയാളി മെമ്മോറിയൽ

Cഈഴവ മെമ്മോറിയൽ

Dയാചന യാത്ര

Answer:

B. മലയാളി മെമ്മോറിയൽ

Read Explanation:

മലയാളി മെമ്മോറിയൽ

  • തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ തമിഴ്‌ ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതില്‍ അമര്‍ഷംപൂണ്ട്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ നാട്ടുകാര്‍ സമര്‍പ്പിച്ച നിവേദനമാണ്‌ “മലയാളി മെമ്മോറിയൽ".
  • മലയാളി മെമ്മോറിയൽ സമർപ്പിച്ച ദിവസം - 1891 ജനുവരി 1
  • മലയാളി മെമ്മോറിയൽ ശ്രീ മൂലം തിരുനാൾ രാജാവിന് സമർപ്പിച്ച വ്യക്തി - കെ.പി. ശങ്കരമേനോൻ
  • മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ - ടി. രാമറാവു
  • മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് - സി.വി. രാമൻപിള്ള
  • മലയാളി മെമ്മോറിയലിനെക്കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം - മിതഭാഷി
  • മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ - നോർട്ടൺ
  • "തിരുവിതാംകൂർ തിരുവിതാംകൂറുക്കാർക്ക്" എന്ന മുദ്രാവാക്യം മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ടിരിക്കുന്നു - 
  • ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് - ബാരിസ്റ്റര്‍ ജി.പി.പിള്ള
  • മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ച വിവിധ സമുദായങ്ങളിൽപ്പെട്ടവരുടെ എണ്ണം - 10028
  • ആദ്യം ഒപ്പു വച്ചത് - കെ.പി ശങ്കരമേനോൻ
  • രണ്ടാമത് ഒപ്പു വച്ചത് - ജി.പി പിള്ള
  • മൂന്നാമത്തെ ഒപ്പു വച്ചത് - ഡോ. പൽപ്പു
  • മലയാളി മെമ്മോറിയലിന്റെ ആശയം ഉൾകൊണ്ട് ഡോ പൽപ്പു നേതൃത്വം നൽകിയ നിവേദനം - ഈഴവ മെമ്മോറിയൽ

എതിർ മെമ്മോറിയൽ

  • മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ സമർപ്പിച്ച നിവേദനം
  • എതിർ മെമ്മോറിയൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ച ദിവസം - 1891 ജൂൺ 3
  • എതിർ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തികൾ - ഇ.രാമയ്യർ, രാമനാഥൻ റാവു

Related Questions:

The draft of the Temple Entry Proclamation issued in Travancore on 12th November 1936 by the Maharaja Chithira Thirunal Balarama Varma was prepared by :

താഴെ തന്നിരിക്കുന്ന നവോത്ഥാന സംഘടനകളും സ്ഥാപകരും ശരിയായ രീതിയിൽ ക്രമീകരിക്കുക :

1. ആനന്ദമഹാസഭ             A. പണ്ഡിറ്റ് കറുപ്പൻ 

2. ആത്മവിദ്യാസംഘം     B. ഡോ. പൽപ്പു 

3. തിരുവിതാംകൂർ ഈഴവ സഭ       C. ബ്രഹ്മാനന്ദ ശിവയോഗി 

4. അരയസമാജം                 D. വാഗ്ഭടാനന്ദൻ 

Who was the Pioneer among the social revolutionaries of Kerala?
“അരയ സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?
ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകൻ :