Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?

Aമലയാളി മെമ്മോറിയൽ

Bഈഴവ മെമ്മോറിയൽ

Cനിവർത്തന പ്രക്ഷോഭം

Dഇതൊന്നുമല്ല

Answer:

A. മലയാളി മെമ്മോറിയൽ

Read Explanation:

  • തിരുവിതാംകൂറിലെ ഉയർന്ന ഉദ്യോഗങ്ങളിൽ  പരദേശികളായ തമിഴ് ബ്രാഹ്മണന്മാരെ നിയമിച്ചിരുന്നതിൽ അമർഷം പൂണ്ട് ശ്രീമൂലം തിരുനാൾ  മഹാരാജാവിന് നാട്ടുകാർ  സമർപ്പിച്ച നിവേദനമാണ് “മലയാളി മെമ്മോറിയൽ”.
  • തിരുവിതാംകൂർ  തിരുവിതാംകൂറുകാർക്ക് ” എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റർ  ജി.പി.പിള്ളയും, കെ.പി.ശങ്കരമേനോൻ , സി.വി.രാമൻപിള്ള എന്നിവരുമാണ് ഇതിനു മുൻകൈയെടുത്തത്.
  • 1891 ജനുവരിയിൽ  ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഹർജിയിൽ  നാനാജാതിമതസ്ഥരായ 10028 പേര് ഒപ്പിട്ടിരുന്നു.
  • ഇന്നാട്ടുകാർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് അവരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി.
  • തിരുവിതാംകൂറിനു പുറത്തുള്ളവരെ അപേക്ഷിച്ച് നാട്ടുകാർക്ക് കൂടുതൽ ഉദ്യോഗങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
  • ഉദ്യോഗനിയമനങ്ങളിൽ  നാട്ടുകാർക്ക്  ജാതിമതപരിഗണനകളില്ലാതെ മുൻഗണന നല്കണമെന്നും നിയമനങ്ങളിൽ  ആനുപാതിക പ്രാതിനിധ്യം വേണമെന്നുമായിരുന്നു ഇതിലെ മുഖ്യ ആവശ്യങ്ങൾ
  • മലയാളി മെമ്മോറിയൽ രാജാവിന് സമർപ്പിച്ചതാര് – കെ.പി. ശങ്കരമേനോൻ
  • മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് – സി.വി. രാമൻപിള്ള
  • മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ – സി.വി. രാമൻപിള്ള.
  • മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ, ഹിന്ദു മലയാളികൾ, ക്രൈസ്തവ മലയാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ആളുകൾ ചേർന്ന് ഒപ്പുവെച്ച ഒരു മെമ്മോറിയൽ 1891 ജൂൺ 3 ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇതാണ് എതിർ മെമ്മോറിയൽ എന്നറിയപ്പെടുന്നത്.

Related Questions:

പഴശ്ശി യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം :
ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആര് ?
പെരിനാട്ടു ലഹള നടന്ന വർഷം

ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത് ?

  1. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
  2. 1721 ലായിരുന്നു ഇത് നടന്നത്
  3. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
  4. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്

    What is the correct chronological order of the following events?

    (1) Paliyam Sathyagraha

    (2) Guruvayur Sathyagraha

    (3) Kuttamkulam Sathyagraha

    (4) Malayalee memorial