ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കാത്ത ഘടകമേത്?
Aവസ്തുവിന്റെ നീളം
Bവസ്തുവിന്റെ വലുപ്പം
Cവസ്തുവിന്റെ ഇലാസ്തികത
Dവസ്തുവിന്റെ നിറം
Answer:
D. വസ്തുവിന്റെ നിറം
Read Explanation:
ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യാൻ അനുവദിക്കുമ്പോൾ അത് കാണിക്കുന്ന ആവൃത്തിയെ സ്വാഭാവിക ആവൃത്തി എന്ന് വിളിക്കുന്നു.
വസ്തുവിന്റെ ആകൃതി (Shape), വലിപ്പം (Size), നിർമ്മിച്ചിരിക്കുന്ന പദാർത്ഥത്തിന്റെ ഇലാസ്തികത (Elasticity), സാന്ദ്രത (Density) എന്നിവയെ ആശ്രയിച്ചാണ് സ്വാഭാവിക ആവൃത്തി തീരുമാനിക്കപ്പെടുന്നത്.
വസ്തുവിന്റെ നിറം അതിന്റെ കമ്പനങ്ങളെയോ ആവൃത്തിയെയോ യാതൊരു തരത്തിലും ബാധിക്കുന്നില്ല. അതിനാൽ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കാത്ത ഘടകം വസ്തുവിന്റെ നിറം ആണ്.