• അസ്ഥിമജ്ജയിൽ (Bone marrow) ഉൽപ്പാദിപ്പിക്കപ്പെടുന്ന ലിംഫോസൈറ്റുകൾ തൈമസ് ഗ്രന്ഥിയിൽ എത്തിയാണ് പക്വത പ്രാപിക്കുന്നത് (Maturation). തൈമസിൽ വെച്ച് പക്വത പ്രാപിക്കുന്നതുകൊണ്ടാണ് ഇവയെ ടി-ലിംഫോസൈറ്റുകൾ (T-lymphocytes) എന്ന് വിളിക്കുന്നത്.
നെഞ്ചിന്റെ മധ്യഭാഗത്തായി ഹൃദയത്തിന് തൊട്ടുമുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കുട്ടിക്കാലത്ത് വലുതായിരിക്കുന്ന ഈ ഗ്രന്ഥി പ്രായമാകുന്തോറും ചുരുങ്ങിവരുന്നു (Atrophy). ഇതുകൊണ്ടാണ് പ്രായമായവരിൽ രോഗപ്രതിരോധ ശേഷി കുറയാൻ ഒരു കാരണം.
തൈമസ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് തൈമോസിൻ (Thymosin).