Challenger App

No.1 PSC Learning App

1M+ Downloads
ലേഖകന്റെ നാദശാല എന്ന പ്രയോഗം കവിതയിലെ ഏതു ബിംബത്തെ സൂചിപ്പിക്കുന്നതാണ് ?

തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് അതിനു താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരം കണ്ടെത്തുക. (116 മുതൽ 120 വരെ) ഉപമ, ഉപക്ഷ തുടങ്ങിയ അലങ്കാരങ്ങൾ നമുക്ക് സുപരിചിതങ്ങളാണ്. അത്തരം നിരവധി അലങ്കാരങ്ങളുണ്ട്. അതിൽനിന്നെല്ലാം കവിതയും കാവ്യവിചാര വുമെല്ലാം പുരോഗമിച്ചു കഴിഞ്ഞു. "ബിംബം എന്നാണ് കാവ്യകല്പനയ്ക്ക് പറഞ്ഞുവരുന്ന പുതിയ പേര്. കണ്ടും കേട്ടും മണത്തും രുചിച്ചും തൊട്ടും അറിയുന്ന ലോകമാണ് നമ്മുടേത്. ഈ കാഴ്ചകളെയും കേൾവി കളെയും ഭാഷയിലൂടെ ആവിഷ്കരിക്കാനാണ് കവിയുടെ ശ്രമം. കവിമാത്രം കണ്ട കാഴ്ചകളാണ് കവിത. അയാൾ മാത്രം രുചിച്ചും മണത്തും തൊട്ടുമറിഞ്ഞ ലോകത്തിൽ വായനക്കാരെക്കൂടി പങ്കാളി കളാക്കുകയാണ് കവി, കവിതയിലൂടെ, ഒരു വർണ്ണ പുസ്തകം പോലെ, പല നിറങ്ങളും പല രൂപങ്ങളും ഉള്ള ചിത്രപുസ്തകം പോലെ ലോകം തുറന്നിരിക്കുകയാണ് കവിയുടെ മുന്നിൽ. അതിൽനിന്ന് അയാൾ തനിക്ക് പ്രിയമായവ ചിലതെടുത്ത് വായനക്കാരെ കാട്ടുന്നു. വാക്കുകൾ കൊണ്ടുള്ള പടം വരയാണത്. വാക്കുകൊണ്ടു വരച്ച പടമാണ് വാങ്മയചിത്രം അഥവാ ദൃശ്യബിംബം. ലോകം ചിത്രശാലമാത്രമല്ല, ഗന്ധ ശാലയും നാദശാലയും കൂടിയാണ്. ഗന്ധബിംബങ്ങളുടെ ഒരു സമൃദ്ധശേഖരം തന്നെയാണ് വൈലോപ്പിള്ളിക്കവിത. സ്പർശബിംബങ്ങളാണ് ഇനിയും മറ്റൊരിനം. സ്പർശബിംബങ്ങളുടെ മാരകമായ പ്രഹര ശേഷി അനുഭവിപ്പിച്ച കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ചൂടും തണുപ്പും സുഖവും ദുഃഖവും ക മധുരവുമെല്ലാം ചേരുന്നതാണ് അവയുടെ ലോകം. സ്പർശ - രസ ഗന്ധങ്ങൾ കവിയുടെ അനുഭവ ലോകത്തിന്റെ ഭാഗമാവുമ്പോഴും ദൃശ്യാനു ഭവങ്ങൾക്കാണിവിടെ മുൻതൂക്കം. കണ്ണിന്റെ കലയാണ് കവിത. ദൃശ്യബിംബങ്ങളാലല്ല, ദൃശ്യങ്ങളാലെഴുതപ്പെടുന്നതാണ് പുതിയ കവിത.

Aദൃശ്യബിംബം

Bഗന്ധബിംബം

Cശ്രാവ്യബിംബം

Dസ്പർശബിംബം

Answer:

C. ശ്രാവ്യബിംബം

Read Explanation:

"ലേഖകന്റെ നാദശാല" എന്ന പ്രയോഗം കവിതയിലെ ശ്രാവ്യബിംബം എന്ന ബിംബത്തെ സൂചിപ്പിക്കുന്നു.

ഈ പ്രയോഗത്തിൽ, ലേഖകന്റെ ശബ്ദം, ലേഖനം, ആശയവിനിമയം, സൃഷ്ടി എന്നിവയെ അനുഭവവേദികളായി കാണുന്നതാണ്. "നാദശാല" എന്നത്, ശബ്ദങ്ങളുടെ കാഴ്ചയും അവയുടെ ശ്രവ്യമായി അനുഭവിക്കുന്നതുമായ ഒരു സ്ഥലം, ലേഖകനും അദ്ദേഹത്തിന്റെ സൃഷ്ടികളുമാണ്.

ഇതിലൂടെ, കവി എഴുതുന്നതിന്റെ ഗൗരവവും, അതിന്റെ സന്ദേശവും, ശബ്ദത്തിന്റെ സൃഷ്ടികാര്യം എങ്ങനെ അറിയപ്പെടും എന്നതിനെക്കുറിച്ചുള്ള ഒരു ശ്ലാഘനയാണ്. അതിനാൽ, "ലേഖകന്റെ നാദശാല" എന്നത് ശ്രാവ്യബിംബത്തിന്റെ ശക്തമായ ഒരു ഉദാഹരണം ആണ്.


Related Questions:

'നിലം പൂത്തു മലർന്ന നാൾ' എന്ന നോവൽ എഴുതിയത് ആരാണ് ?

അക്കിത്തം, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത്, ചെറിയാൻ കെ. ചെറിയാൻ, എം.എൻ. പാലൂർ തുടങ്ങിയവർ കവിതയിൽ കൊണ്ടുവന്ന പുതിയ ഭാവുകത്വത്തെ വിശേഷിപ്പി ക്കുവാൻ അയ്യപ്പപ്പണിക്കർ ഈ ലേഖനത്തിൽ ഉപയോഗിക്കുന്നവാക്ക് / വാക്കുകൾ എന്ത് ?

(A) നവീനകവിത (B) നവ്യകാവ്യം

(B) നവ്യകാവ്യം (D) ആധുനിക കവിത

സൗന്ദര്യബോധം യുക്തിബോധത്തെ കവിഞ്ഞു നിൽക്കുന്നത് എവിടെയാണ് ?
കവി തന്റെ ജീവിതത്തിലെ ഒരു ഭാഗത്തെ പ്രതിപാദ്യമായെടുക്കുന്നത് എപ്പോഴാണ് ?
പൂതം അനുഭവിക്കുന്ന ശിക്ഷ എന്താണ് ?