Challenger App

No.1 PSC Learning App

1M+ Downloads
റോസ്റ്റിംഗിന് വിധേയമാക്കുമ്പോൾ അയിരിലെ ഏതൊക്കെ മാലിന്യങ്ങളാണ് ഓക്സൈഡുകളായി നീക്കം ചെയ്യപ്പെടുന്നത്?

Aസിലിക്കൺ ഡൈ ഓക്സൈഡ്

Bസൾഫർ, ആഴ്സനിക്, ഫോസ്ഫറസ്

Cകാർബൺ

Dമാംഗനീസ്

Answer:

B. സൾഫർ, ആഴ്സനിക്, ഫോസ്ഫറസ്

Read Explanation:

  • ഇരുമ്പ് വ്യാവസായികമായി നിർമിക്കുന്നത് പ്രധാനമായും ഹേമറ്റൈറ്റിൽ നിന്നാണ്.

  • ഇതിൽനിന്നും സാന്ദ്രത കുറഞ്ഞ അപദ്രവ്യങ്ങളെ ജലപ്രവാഹത്തിൽ കഴുകി മാറ്റുന്നു.

  • കാന്തിക വിഭജനത്തിലൂടെയും മാലിന്യങ്ങൾ നീക്കം ചെയ്യാം.

  • തുടർന്ന് ലഭിക്കുന്ന അയിരിനെ റോസ്റ്റിംഗിന് വിധേയമാക്കുന്നു.

  • അപ്പോൾ അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളായ സൾഫർ, ആഴ്‌സനിക്, ഫോസ്‌ഫറസ് തുടങ്ങിയ മാലിന്യങ്ങളെ അവയുടെ ഓക്സൈഡുകളാക്കി വാതക രൂപത്തിൽ നീക്കം ചെയ്യുന്നു.

  • ഇതോടൊപ്പം ജലാംശവും നീക്കം ചെയ്യപ്പെടുന്നു. 


Related Questions:

സൾഫൈഡ് അയിരുകൾ ഏതെല്ലാം ലോഹങ്ങൾക്കാണ് സാധാരണയായി കാണപ്പെടുന്നത്?
ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികൾ ആകാൻ സാധിക്കും .ഈ സവിശേഷത എന്ത് പേരില് അറിയപ്പെടുന്നു ?
കോശങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലവണങ്ങൾക്ക് ഉദാഹരണം ഏത്?
ലോഹനിഷ്കർഷണത്തിന് പ്രധാനമായും എത്ര ഘട്ടങ്ങളുണ്ട്?
ലോഹങ്ങൾ നിർമ്മിക്കുന്നത് എവിടെ നിന്ന്?